ഡല്‍ഹി: 59 മിനിറ്റ്കൊണ്ട് ഒരു കോടി രൂപ വരെ വായ്പ. അതിവേഗ വായ്പയടക്കം ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമേകുന്ന പുത്തന്‍ പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 59 മിനിറ്റ്കൊണ്ട് ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനം. പ്രഭാതസവാരിക്കെടുക്കുന്ന സമയംകൊണ്ട് നിങ്ങള്‍ക്ക്...
കൊച്ചി: കേരളത്തിന്റെ പ്രളയദുരിതാശ്വാസത്തിന് 700 കോടി രൂപ യുഎഇ വാഗ്ദാനം ചെയ്തിട്ടില്ലെന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ ഇപ്പോള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ പറയുന്നതു തെറ്റാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബി ശക്തി സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
യുഎഇ ഭരണാധികാരി, ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് ഇക്കാര്യം...
ഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് കേരളവും തമിഴ്‌നാടും. വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതായി സര്‍വേ ഫലം. ഇന്ത്യാ ടുഡേ നടത്തിയ സര്‍വേ ഫലമാണ് പുറത്ത് വന്നത്. അടുത്തിടെ ആന്ധ്രാപ്രദേശില്‍ നടത്തിയ...
മുംബൈ: മഹാവിഷ്ണുവിന്റെ 11–ാം അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന വാദവുമായി മഹാരാഷ്ട്രയിലെ ബിജെപി നേതാവ് രംഗത്ത്. ബിജെപി വക്താവ് അവദൂത് വാഗാണ് ട്വിറ്ററില്‍ നരേന്ദ്രമോദി വിഷ്ണുവിന്റെ അവതാരമാണെന്നു വാദിച്ചത്. എന്നാല്‍ ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ...
ന്യൂഡല്‍ഹി: മോദി അംബാനിയുടെ പണിക്കാരനാണ്. റഫാല്‍ വിഷയത്തില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം പ്രധാനമന്ത്രി പദവി ഒഴിയണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് ഏജന്‍സിയുടെ (മീഡിയപാര്‍ട്ട്) വെളിപ്പെടുത്തല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കള്ളക്കളി പുറത്തുകൊണ്ടു വന്നസാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം....
ഡല്‍ഹി: റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും കുരുക്കായി പുതിയ വെളിപ്പെടുത്തല്‍. റഫാല്‍ യുദ്ധവിമാന നിര്‍മാണത്തില്‍ ഇന്ത്യയിലെ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ നിയോഗിച്ചത് 'നിര്‍ബന്ധിതവും അടിയന്തരവുമായ' വ്യവസ്ഥയായിരുന്നെന്നു ഫ്രഞ്ച് മാധ്യമം വെളിപ്പെടുത്തി. ഫ്രഞ്ച് മാധ്യമമായ 'മീഡിയപാര്‍ട്ട്' ആണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്....
ബിജെപിയെ ഞെട്ടിച്ച് മോദിയുടെ അപരന്റെ തീരുമാനം. പ്രധാനമന്ത്രി മോദിയേ പോലെ തന്നെ തോന്നിക്കുന്ന അപരന്‍ എന്ന രീതിയില്‍ പ്രശസ്തനായ അഭിനന്ദന്റെ പുതിയ തീരുമാനമാണ് ഞെട്ടിച്ചത്. മോദിയുടെ വേഷം കെട്ടി ഇനി വോട്ട് ചോദിക്കാന്‍ ഇറങ്ങില്ലെന്നും റാലിക്കും, പ്രകടനത്തിനും ഞാന്‍ വരുന്നില്ല എന്നും അദ്ദേഹം...