ഈ മുഖം മൂലം ഇപ്പോള്‍ എനിക്ക് പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയാണ്; മോദിയ്‌ക്കെതിരെ ജനരോഷമാണ് എങ്ങും; പലയിടത്തുനിന്നും പൊതിരെ തല്ലുകിട്ടി, മോദി വേഷം കെട്ടി വോട്ടു ചോദിക്കാന്‍ ഇനിയില്ല; ബിജെപിയെ ഞെട്ടിച്ച് മോദിയുടെ അപരന്‍

ബിജെപിയെ ഞെട്ടിച്ച് മോദിയുടെ അപരന്റെ തീരുമാനം. പ്രധാനമന്ത്രി മോദിയേ പോലെ തന്നെ തോന്നിക്കുന്ന അപരന്‍ എന്ന രീതിയില്‍ പ്രശസ്തനായ അഭിനന്ദന്റെ പുതിയ തീരുമാനമാണ് ഞെട്ടിച്ചത്. മോദിയുടെ വേഷം കെട്ടി ഇനി വോട്ട് ചോദിക്കാന്‍ ഇറങ്ങില്ലെന്നും റാലിക്കും, പ്രകടനത്തിനും ഞാന്‍ വരുന്നില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബി.ജെ.പി സര്‍ക്കാരിനെതിരേ ജനരോക്ഷമാണ് എങ്ങും. പലയിടത്തു നിന്നും എനിക്ക് പൊതിരെ തല്ല് കിട്ടി. മോദിയേ പോലെയുള്ള എന്റെ മുഖം മൂലം ഇപ്പോള്‍ എനിക്ക് പുറത്തിറങ്ങാല്‍ വയ്യാത്ത അവസ്ഥയാണ്. പലയിടത്തും ആളുകള്‍ തടഞ്ഞുവയ്ച്ച് കേട്ടാല്‍ അറയ്ക്കുന്ന ചീത്ത വിളിക്കുന്നു. പലയിടത്തു നിന്നും തല്ലും ശാപവും കിട്ടി. ഇനി ഇങ്ങനെ പോകുന്നത് അപകടമാണെന്ന് മനസ്സിലായതിനാല്‍ നിര്‍ത്തുകയാണെന്ന് അദ്ദേഹം ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.
മോദിയല്ല കുഴപ്പാക്കാരന്‍, മോദിയേ നയിച്ച് ബി.ജെ.പി പ്രധാനമന്ത്രിയുടെ പേരു കളഞ്ഞു. പ്രധാനമന്ത്രി പറയുന്നതിനും ചിന്തിക്കുന്നതിനും എതിരായാണ് ബി.ജെ.പിയുടെ പോക്ക്.അച്ഛേ ദിന്‍ എന്ന് വരുമെന്ന് ജനങ്ങള്‍ എന്നോട് ചോദിക്കുന്നു, പഥക് പറഞ്ഞു. ഗോരഖ്പൂരില്‍ ഈ വര്‍ഷാദ്യം ഉപതിരഞ്ഞെടുപ്പ് നടന്നപ്പോഴും ഓരോ വീടുകളും കയറിയിറങ്ങി ബിജെപിക്ക് വേണ്ടി ഇദ്ദേഹം വോട്ട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞടുപ്പില്‍ ബിജെപി പരാജയപ്പെടുകയായിരുന്നു- അഭിനന്ദന്‍ പഥക് പറഞ്ഞു.
തല്ലുകിട്ടുന്നത് ഒഴിവാക്കാന്‍ പഥക് ഇപ്പോള്‍ ഒരു തീരുമാനം എടുത്തു. മോദിയേയും ബി.ജെ.പിയേയും പരസ്യമായി തള്ളി പറഞ്ഞു. കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി ക്യാംപെയിനിന് ഇറങ്ങാന്‍ തീരുമാനിച്ചു. ഈ വിവരം പുറത്തു വന്നതോടെ തല്ലു കിട്ടുന്നത് ഇല്ലാതായി എന്ന് പഥക് പറയുന്നു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജ് ബബ്ബറുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. യുപിഎ ചെയര്‍ പേഴ്സണ്‍ സോണിയ ഗാന്ധിയുമായും, രാഹുല്‍ ഗാന്ധിയുമായും ഉടന്‍ നേരിട്ട് കൂടികാഴ്ച്ച നടത്തും.എന്നാല്‍ തന്റെ നിരാശ ബിജെപിയെ ഓര്‍ത്താണെന്നും പ്രധാനമന്ത്രിയുായി യാതൊരു പ്രശ്നവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് നല്ല പ്രതിച്ഛായയാണ് മോദി നല്‍കിയത്.
എന്റെ വിഷമം പാര്‍ട്ടിയെ ഓര്‍ത്താണ്. എന്റെ പ്രശ്നവും അതാണ്. അല്ലാതെ പ്രധാനമന്ത്രിയുമായി യാതൊരു പ്രശ്നവുമില്ല. പാര്‍ട്ടിയുടെ മന്‍ കി ബാത്ത് പറയുക മാത്രമാണ് അവര്‍ ചെയ്യുന്നത്. സാധാരണക്കാരന്റെ ഹൃദയം എന്താണ് പറയുന്നതെന്ന് അവര്‍ കേള്‍ക്കുന്നില്ല, പഥക് പറഞ്ഞു. എന്തായാലും ഈ വാര്‍ത്ത ഒരു അപകട മുന്നറിയിപ്പാണ് ബി.ജെ.പിക്ക്. എണ്ണ വില കൂട്ടിയും, നോട്ട് നിരോധിച്ച് ബുദ്ധിമുട്ട് ഉണ്ടാക്കിയും, കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാതെയും ജനത്തേ ആകെ വെറുപ്പിച്ചു. ജി.എസ്.ടി വഴി ജനത്തേ നികുതിയില്‍ മുക്കി പിഴിയുന്നു. മോദിയേ പോലെ തോന്നിക്കുന്ന ആളേ ജനം ഇങ്ങിനെ കൈകാര്യം ചെയ്യുന്നത് ബി.ജെ.പിക്ക് വരാന്‍ പോകുന്ന വന്‍ അപകടം തന്നെയാണ്. സ്വയം തിരുത്തി ജനങ്ങളിലേക്ക് തിരികെ വന്നില്ലെങ്കില്‍ ആര്‍ക്കും രക്ഷിക്കാന്‍ ആകാത്ത തകര്‍ച്ചയിലേക്ക് 2019ല്‍ പാര്‍ട്ടി എത്തും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7