സുപ്രീം കോടതി വിധിയാണ്, അത് പാലിക്കാതിരിക്കാന്‍ സാധിക്കില്ലെന്നൊക്കെ വീമ്പിളക്കുന്ന പിണറായി സര്‍ക്കാരിന് ഇതെന്തുപറ്റി..? ഇക്കാര്യത്തില്‍ എന്താ ഒരു ഉഷാറില്ലാത്തെ..? അനധികൃത നിര്‍മാണമെന്നു കണ്ടെത്തി മരടിലെ ഫ്‌ലാറ്റെല്ലാം ഇടിച്ചുനിരത്തിയിട്ടും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അത്ര താല്‍പ്പര്യം കാണിക്കുന്നില്ല എന്നാണ് പൊതുവേ അഭിപ്രായം ഉയരുന്നത്....
തിരുവനന്തപുരം: മരടില്‍ പൊളിച്ചുമാറ്റപ്പെട്ട ഫ്ളാറ്റുകള്‍ എന്നാണ് നിര്‍മിച്ചതെന്നോ ആരാണ് അനുമതി നല്‍കിയതെന്നോ അറിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഫ്ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കുമ്‌ബോള്‍ മരട് നഗരസഭ ഭരിച്ചത് ആരാണെന്നും സര്‍ക്കാരിന് ഉത്തരമില്ല. നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് സര്‍ക്കാരിന്റെ ഒളിച്ചുകളി.
തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടി ഉയര്‍ത്തിയ...
കൊച്ചി: സുപ്രീം കോടതിയുടെ അന്തിമ വിധി പ്രകാരം മരടില്‍ രണ്ടു ദിവസമായി നടന്ന ഫ്‌ലാറ്റു പൊളിക്കല്‍ ദൗത്യം പൂര്‍ണം. മരട് നഗരസഭയില്‍ തീരദേശമേഖലാ ചട്ടം ലംഘിച്ചു നിര്‍മിച്ച നാലു ഫ്‌ലാറ്റുകളില്‍ അവസാനത്തേതായ ഗോള്‍ഡന്‍ കായലോരവും ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2.30ഓടെ നിലംപൊത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍...
കൊച്ചി: വിവാദമായ മരടിലെ ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. യന്ത്രങ്ങളുപയോഗിക്കുന്നതു കാലതാമസമുണ്ടാക്കുമെന്നതാണു കാരണം. സമീപ ജനവാസമേഖലകളിലും സുരക്ഷ ഉറപ്പാക്കും. ഒഴിപ്പിക്കല്‍ ഇന്നാരംഭിക്കുമെന്നു സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. വെള്ളവും...
തിരുവനന്തപുരം: മരട് ഫ്ളാറ്റില്‍ ഒഴിപ്പിക്കല്‍ നടപടി നാളെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. പിന്നീട് ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും തുക ഈടാക്കും. നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
സുപ്രീം കോടതി ഉത്തരവ്...
ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ ഉടന്‍തന്നെ 25 ലക്ഷംരൂപ താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. നഷ്ടപരിഹാരത്തുക ഫ്ളാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കും. നഷ്ടപരിഹാരം പൂര്‍ണ്ണമായും നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കുമെന്നും, കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് നഷ്ടപരിഹാരം കണ്ടെത്താനുള്ള സമിതി അംഗങ്ങളുടെ പട്ടിക...