Tag: malayali

ഷാര്‍ജയില്‍ ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട ശേഷം മലയാളിയായ ഭര്‍ത്താവ് നാട്ടിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. യുവതിയെ ഭര്‍ത്താവ് കൊന്ന് കുഴിച്ചിട്ട ശേഷം രാജ്യം വിട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. കൊലനടത്തിയത് എങ്ങനെയെന്ന് ഇതുവരെയും വ്യക്തമല്ല. കൊലപാതകത്തിന് ശേഷം മലയാളിയായ ഭര്‍ത്താവ് കേരളത്തിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്നിട്ട് ഒരു...

യുഎസില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി

വാഷിങ്ടന്‍: യുഎസില്‍ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകള്‍ സാച്ചി (ഒന്‍പത്), സിദ്ധാന്ത് (12) എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്....

അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെടുത്തു; ലഭിച്ചത് യുവതിയുടെ മൃതദേഹം

വാഷിങ്ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു. സ്ത്രീയുടെ മൃതദേഹമാണ് ലഭിച്ചത്. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് തോട്ടപ്പള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി (ഒന്‍പത്) എന്നിവരെയാണ് ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായിരിക്കുന്നത്. പോര്‍ട്ലാന്‍ഡില്‍നിന്ന് സാന്‍ ജോസിലേക്കുള്ള യാത്രയ്ക്കിടെയാണ്...

മലയാളി നഴ്‌സ് സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

അല്‍ഐന്‍: അല്‍ഐനില്‍ മലയാളി നഴ്‌സ് സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു.കൊല്ലം സ്വദേശിനിയായ സുജ സിങ്ങാണ് (43) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. മൂന്ന് മാസം മുമ്പാണ് ഇവര്‍ ഇവിടെ ജോലിക്ക് കയറിയത്. 20 വര്‍ഷത്തോളം മറ്റൊരു സ്വകാര്യ ആശുപത്രിയിലും...

വേളാങ്കണ്ണിയില്‍ വാഹനാപകടം: മൂന്നു മലയാളികള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്, അപകടം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി

പാലക്കാട്: വേളാങ്കണ്ണിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂര്‍ സര്‍ക്കാര്‍പതി സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, ആറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരിക്കേറ്റ ഭഗവത്,തരണി എന്നിവരെ നാഗപട്ടണത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടരയ്ക്കായിരിന്നു...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു!!!

സുളള്യ: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് തുടര്‍ന്ന് കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാസര്‍കോട് ബദിയടുക്ക സ്വദേശിയായ അക്ഷിതയാണ് മരിച്ചത്. സംഭവത്തില്‍ സഹപാഠിയായ നെല്ലൂര്‍ സ്വദേശി കാര്‍ത്തിക് പിടിയിലായി. കോളേജില്‍നിന്നും മടങ്ങുന്ന വഴി സുള്ള്യ ബസ് സ്റ്റാന്‍ഡില്‍വച്ചാണ് പ്രതി അക്ഷിതയെ കുത്തിയത്. കൃത്യത്തിന് ശേഷം...

സൗദിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍!! സംഭവത്തില്‍ ദുരൂഹത

ജിദ്ദ: സൗദി അറേബ്യയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് മലയാളി ദമ്പതികളെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്വാന(30) എന്നിവരാണ് മരിച്ചത്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ഹസ്സ നഗരത്തിന് സമീപം ജനവാസമില്ലാത്ത സ്ഥലത്താണ്...

തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

ബംഗളൂരു: തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. തലശ്ശേരി സ്വദേശികളായ വി രാമചന്ദ്രന്‍, ഭാര്യ ഡോ.അംബുജം, ഇവരുടെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. കൃഷ്ണഗിരിയ്ക്ക് സമീപം സുലിഗരെ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബംഗളൂരു ആര്‍ടി...
Advertismentspot_img

Most Popular

G-8R01BE49R7