മലയാളി നഴ്‌സ് സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

അല്‍ഐന്‍: അല്‍ഐനില്‍ മലയാളി നഴ്‌സ് സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു.കൊല്ലം സ്വദേശിനിയായ സുജ സിങ്ങാണ് (43) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. മൂന്ന് മാസം മുമ്പാണ് ഇവര്‍ ഇവിടെ ജോലിക്ക് കയറിയത്. 20 വര്‍ഷത്തോളം മറ്റൊരു സ്വകാര്യ ആശുപത്രിയിലും ഇവര്‍ നഴ്‌സായി ജോലി ചെയ്തിരുന്നു.

ഉത്തരേന്ത്യക്കാരനായ ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ സുജ പിന്നീട് മലയാളിയെ വിവാഹം കഴിച്ചിരുന്നു. ആദ്യ ഭര്‍ത്താവില്‍ മൂന്ന് മക്കളുണ്ട്. മക്കള്‍ മുന്‍ ഭര്‍ത്താവിനൊപ്പം ഉത്തരേന്ത്യയിലാണ്. ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ മൃതദേഹം കാണേണ്ടെന്നും അങ്ങോട്ട് അയക്കേണ്ടെന്നുമാണ് പറഞ്ഞത്. അതിനാല്‍ യു.എ.ഇയില്‍ തന്നെ സംസ്‌കാരം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7