പാലക്കാട്: പാലക്കാട് കല്ലടിക്കോട് വിദ്യാർഥിനികൾക്കിടയിലേക്ക് സിമെന്റുമായി പോവുകയായിരുന്ന ലോറി മറിഞ്ഞ് വൻ ദുരന്തം. അപകടത്തിൽ നാലു കുട്ടികൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. ക്രിസ്തുമസ് പരീക്ഷകഴിഞ്ഞ് പാതയോരത്തുകൂടി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് അമിത വേഗത്തിലെത്തിയ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് മൂന്നു...
മുളങ്കുന്നത്തുകാവ്/തൃശൂർ: ഉറക്കത്തിൽ ലോറി പാഞ്ഞുകയറിയ മകൻറെ ശരീരത്തിൽനിന്ന് പ്രാണൻ തിരികെപ്പിടിക്കാനായി പിതാവ് പല വീടുകളുടേയും വാതിലുകളിൽ അലറിക്കരഞ്ഞുകൊണ്ട് മുട്ടി നോക്കി. ആരും വാതിൽ തുറന്നില്ല, അതോടെ ഒരു വയസും രണ്ടു മാസവും മാത്രം പ്രായമുള്ള വിശ്വയുടെ ജീവൻ തന്റെ കൈകളിൽ കിടന്ന് പിടഞ്ഞു തീരുന്നത്...