Tag: lock down

ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചനയുമായി പ്രധാനമന്ത്രി

ലോക്ഡൗണ്‍ നീട്ടേണ്ടിവരുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി. ഏതൊക്കെ മേഖലകളില്‍ ഇളവുവേണമെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കണം. മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. കോവിഡിനുശേഷം പുതിയ ജീവിതശൈലി രൂപപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുമായുള്ള വിഡിയോ കോണ്‍ഫറന്‍സ് അവസാനിച്ചു. രാജ്യത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ അഞ്ചാമത്തെ യോഗമായിരുന്നു ഇന്നത്തേത്. അതേസമയം രാജ്യത്ത്...

നടി ആണെങ്കിലും വിടില്ല…!!! ലോക്ക് ഡൗൺ ലംഘിച്ച നടിക്കെതിരെ കേസ്

ലോക്ക് ഡൗൺ ലംഘിച്ചതിന് നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ കേസ്. മുംബൈ മറൈൻ ഡ്രൈവ് പൊലീസാണ് താരത്തിനും ഒപ്പം സഞ്ചരിച്ചിരുന്ന വ്യക്തിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനാവശ്യമായി മറൈൻ ഡ്രൈവിലൂടെ താരം കാറിൽ സഞ്ചരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഐപിസിയുടെ 269, 188 എന്നീ...

മൂന്നാംഘട്ട ലോക്‌ഡൗണും കോവിഡ് വ്യാപനം കുറച്ചില്ല; ഇനി എന്ത്..?

മൂന്നാംഘട്ട ലോക്ഡൗൺ അഞ്ചുദിവസം പിന്നിടുമ്പോഴും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രാജ്യത്ത് ആകെ കോവിഡ് കേസുകൾ 56,342 ആയി ഉയർന്നു. മരണം 1886 ആയി. മഹാരാഷ്ട്രയ്ക്ക് പുറമേ കോവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി കൂടുകയാണ്. ഗുജറാത്തിൽ...

ഓടിയത് 222 ട്രെയിനുകൾ; രണ്ടര ലക്ഷം അതിഥി തൊഴിലാളികൾ സ്വന്തം നാട്ടിലെത്തി

ന്യൂഡൽഹി: അതിഥി തൊഴിലാളികൾക്കായി ഓടിയ 222 സ്പെഷൽ ട്രെയിനുകളിലായി രണ്ടര ലക്ഷം പേർ സ്വന്തം നാട്ടിലെത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്ഡൗൺ നിർദേശങ്ങളിൽ സർക്കാർ ഇനിയും ഇളവ് അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായാണ്...

ലോക്ഡൗണിനു പിന്നാലെ ഇന്ത്യയിൽ ജനനനിരക്ക് കുത്തനെ കൂടും; ഈ വർഷം ഇന്ത്യയിൽ 2 കോടിയിലേറെ കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യൂനിസെഫ്

ജനങ്ങളെ മാസങ്ങളോളം വീട്ടിലിരുത്തിയ ലോക്ഡൗണിനു പിന്നാലെ ഇന്ത്യയിൽ ജനനനിരക്ക് റെക്കോർഡിലെത്തുമെന്ന് യുനിസെഫ്. കോവിഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച മാർച്ച് 11 മുതൽ അടുത്ത ഡിസംബർ വരെ രാജ്യത്തു 2.01 കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യുനിസെഫ് റിപ്പോർട്ടിലുണ്ട്. ലോകത്താകെ 11.6 കോടിയായിരിക്കും ജനനം. ചൈന (1.35...

ഭർത്താവിനെ പരിചരിക്കാൻ എന്ന് പറഞ്ഞ് പാസ് വാങ്ങിയ യുവതി കാമുകനൊപ്പം ഒളിച്ചോടി ; ഒടുവിൽ സംഭവിച്ചത്…

രോഗിയായ ഭർത്താവിനെ പരിചരിക്കാനെന്നു പറഞ്ഞ് കണ്ണൂരിലേക്കുള്ള യാത്രാ പാസ് ഒപ്പിച്ച യുവതി പാസ് ഉപയോഗിച്ച് കാമുകന്റെ കൂടെ ഒളിച്ചോടി. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് ഒളിച്ചോടാൻ പൊലീസിനെ കബളിപ്പിച്ച് യാത്രാപാസ് ഒപ്പിച്ചത്. യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ പൊന്നാനി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വർഷങ്ങൾക്കു മുൻപേ...

മദ്യക്കടകള്‍ ഉടന്‍ തുറക്കില്ല; സര്‍ക്കാർ നാലാം വാര്‍ഷികാഘോഷം വേണ്ടെന്ന് വച്ചു

സംസ്ഥാനത്ത് ലോക്ഡൗണിനുശേഷം മദ്യക്കട തുറന്നാല്‍ മതിയെന്ന് ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനുമായി ആശയവിനിമയം നടത്തി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ വേണ്ടെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. എസ്.എസ്.എല്‍.സി അടക്കം പരീക്ഷകളുടെ നടത്തിപ്പ് മന്ത്രിസഭായോഗം ചെയ്തില്ല. വിഡിയോ റിപ്പോർട്ട് കാണാം. അതേസമയം സർ...

യാത്ര പാസ് ഇനിമുതൽ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നല്‍കും; അപേക്ഷാ ഫോം ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം…

ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പോലീസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പാസ്സ് നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസിന്‍റെ വെബ്സൈറ്റ്, ഫെയ്സ് ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസ്സിന്‍റെ മാതൃകയുടെ പ്രിന്‍റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന്‍...
Advertismentspot_img

Most Popular

G-8R01BE49R7