തൊടുപുഴ: ഡാമുകള്‍ തുറന്നതില്‍ കെ.എസ്.ഇ.ബിക്ക് വീഴ്ചയുണ്ടായില്ലെന്ന് വൈദ്യുതിമന്ത്രി എം.എം.മണി. വളരെ തന്മയത്വത്തോടെ കെ.എസ്.ഇ.ബി കാര്യങ്ങള്‍ ചെയ്തു. സര്‍ക്കാര്‍ ഉപദേശം വിട്ട് കെ.എസ്.ഇ.ബി ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നത് എല്ലാ മുന്നൊരുക്കങ്ങളോടും കൂടിയാണ്. എല്ലാത്തിനും രേഖകളുണ്ട്. പെരിങ്ങല്‍കുത്ത്...
കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാകമ്മീഷന്റെ ശുപാര്‍ശയ്ക്കെതിരെ കെസിബിസി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വനിതാ കമ്മീഷന്റെ ശുപാര്‍ശ തള്ളണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ക്രിസ്ത്യാനികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് വനിതാകമ്മീഷന്റെ നിര്‍ദ്ദേശമെന്നും കത്തില്‍ പറയുന്നു.
കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ കേന്ദ്ര് ആഭ്യന്ത്ര മന്ത്രാലയത്തോടു ശുപാര്‍ശ ചെയ്തിരുന്നു....
തിരുവനന്തപുരം: പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മുന്‍ജീവനക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ വൈദ്യുതി ബോര്‍ഡിലും പെന്‍ഷന്‍ വിതരണം തടസപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. കടുത്ത സാമ്പത്തിക ഞെരുക്കം കാരണം ജീവനക്കാരുടെ മാസ്റ്റര്‍ പെന്‍ഷന്‍ ട്രസ്റ്റില്‍ ബോര്‍ഡിന്റെ വിഹിതം നിക്ഷേപിക്കാന്‍ കഴിയില്ലെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ തന്നെ വ്യക്തമാക്കുന്നു....