തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ അമ്മയുടെ മുന്നിലിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സി.ഐ മോഹന്‍ദാസിന് സ്ഥലംമാറ്റം. കോട്ടയം ജില്ലയിലേക്കാണ് സ്ഥലംമാറ്റിയത്. കേസില്‍ ദൃക്സാക്ഷി കൂടിയായ സി.ഐ, ഗണേഷിന് അനുകൂലമായ നിലപാട് എടുത്തുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു....
കോട്ടയം: കെവിന്റെ കൊലപാതകത്തിലെ പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യു.ഡി.എഫ്,ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, വിവാഹം, അടിയന്തര ആവശ്യങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനപക്ഷം, കേരള കോണ്‍ഗ്രസ് എം എന്നിവയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കോട്ടയം...
തിരുവനന്തപുരം: കെവിന്റെ മരണം പോലീസ് അനാസ്ഥയെത്തുടര്‍ന്നാണെന്നാരോപിച്ച് യുഡിഎഫും ബി.ജെ.പിയും ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലാചരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശും അറിയിച്ചു.
കോട്ടയം മാന്നാനത്ത് നവവരനെ...
കോട്ടയം: ദുരഭിമാന കൊലയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ സംഘത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് അകമ്പടി വാഹനമിടിച്ച് പരിക്കേറ്റു. മുഖ്യമന്ത്രി ഇന്ന് കോട്ടയം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയത്. ഇതേസമയം, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച നാല്...
കൊച്ചി: പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത സംഭവത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഡി.വൈ.എഫ്.ഐയില്‍ നിന്ന് പുറത്താക്കി. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ.യെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന പ്രചരണങ്ങള്‍ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണെന്നും അവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രധാനപ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു...
കൊല്ലം/കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ടില്‍ കെവിന്‍ പി. ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ ഇന്ന് പുലര്‍ച്ചെ കണ്ടത്. കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്നാണു...
കോട്ടയം: കോട്ടയത്തു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ 45 വയസുകാരനെ പനിയും ശ്വാസം മുട്ടലും മൂലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിപ്പ വൈറസ് ബാധിച്ചതാകാമെന്ന ആശങ്കയില്‍ ഇദ്ദേഹത്തെ നിപ്പ രോഗികള്‍ക്കു വേണ്ടി സജ്ജമാക്കിയ ഐസൊലേഷന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
മെഡിസിന്‍ വിഭാഗത്തിലെ...