കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ചു

കോട്ടയം: ദുരഭിമാന കൊലയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ സംഘത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് അകമ്പടി വാഹനമിടിച്ച് പരിക്കേറ്റു. മുഖ്യമന്ത്രി ഇന്ന് കോട്ടയം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയത്. ഇതേസമയം, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

കെവിനെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് രാവിലെ ആറ് മണിയോടെ അദ്ദേഹത്തിന്റെ പിതാവും 11 മണിയോടെ ഭാര്യയും പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍, ജില്ലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തേണ്ടതിനാല്‍ അദ്ദേഹത്തിന് സുരക്ഷ ഒരുക്കണമെന്ന് കാണിച്ച് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു. ഇത് പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.

അതിനിടെ കെവിന്റെ മരണം പോലീസ് അനാസ്ഥയെത്തുടര്‍ന്നാണെന്നാരോപിച്ച് യുഡിഎഫും ബി.ജെ.പിയും ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തും.രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലാചരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശും അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7