Tag: kodiyeri balakrishanan

കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം; കേസ് ബിനീഷ് വ്യക്തിപരമായി നേരിടും

ന്യൂഡല്‍ഹി: ബിനീഷ് കോടിയേരി അറസ്റ്റിലായ സാഹചര്യം വന്‍ വിവാദം സൃഷ്ടിക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണന്‍ ഒഴിയേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സീറ്റുധാരണയ്ക്കും സിപിഎം കേന്ദ്രക്കമ്മറ്റി അനുമതി നല്‍കി. സിപിഎം കേന്ദ്രക്കമ്മറ്റിയോഗം ഈ തീരുമാനങ്ങളോടെ അവസാനിച്ചു. കോടിയേരി...

വെടിയുണ്ടകള്‍ കാണാതായതില്‍ അസ്വാഭാവികതയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരള പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായതില്‍ അസ്വാഭാവികതയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെടിയുണ്ട കാണാതാകുന്നതു പുതുമയല്ല, രേഖപ്പെടുത്തിയതിലെ വീഴ്ചയാകാം. താന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും ഇങ്ങനെ സംഭവിച്ചിരിക്കാമെന്നും കോടിയേരി. നിയമസഭയില്‍ വയ്ക്കുന്നതിനു മുന്‍പ് റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നെന്നു സിഎജി അന്വേഷിക്കണം. അക്കൗണ്ടന്റ്...

കേരളാ പോലീസ് പിരിച്ചുവിടുന്നതല്ലെ നല്ലതെന്ന് കോടിയേരി

പത്തനംതിട്ട: കേരളത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളിലും സിബിഐ അന്വേഷണം വേണം എന്ന് പറഞ്ഞാല്‍ കേരളാ പോലീസ് പിരിച്ചുവിടുന്നതല്ലെ നല്ലതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെരിയ കൊലപാതകത്തില്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെങ്കില്‍ തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് കോടിയേരി. പ്രാഥമിക...

പല പ്രായക്കാര്‍ വന്നിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ? സംശയവുമായി കോടിയേരി

തിരുവനന്തപുരം : പല പ്രായക്കാര്‍ വന്നിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ? സംശയവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല സമരത്തില്‍ കര്‍മ്മ സമിതി പ്രക്ഷോഭത്തിന് നല്‍കുന്ന പിന്തുണയില്‍ അമൃതാനന്ദമയിക്കെതിരെ വിമര്‍ശനവുമായാണ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് എത്തിയിരിക്കുന്നത്. കര്‍മ്മ സമിതിയുടെ ശബരിമല...

ബിജെപിയും ആര്‍എസ് എസ്സും ശബരിമല കലാപഭൂമിയാക്കാന്‍ ശ്രമിച്ചു, നിയോഗിച്ചത് 50000 പേരെയെന്ന് കോടിയേരി

തിരുവനന്തപുരം: ശബരിമല കലാപഭൂമിയാക്കാന്‍ ബിജെപിയും ആര്‍എസ് എസ്സും പദ്ധതിയിടുന്നെന്നും ഇതാനിയി ശബരിമലയില്‍ പ്രതിഷേധത്തിന് 50,000 പേരെ ആര്‍എസ് എസ് നിയോഗിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മണ്ഡലകാലത്ത് യുവതികള്‍ വന്നിട്ടില്ലെന്നും പിന്നെ എന്തിനാണ് സമരമെന്നും ശബരിമല തീര്‍ഥാടനം...

കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സുകുമാരന്‍ നായര്‍; വിശ്വാസികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷം അംഗീകരിക്കില്ല; നിലപാട് തിരുത്തേണ്ടത് സര്‍ക്കാര്‍

കോട്ടയം: കോട്ടയം: വിശ്വാസികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷം അംഗീകരിക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഇക്കാര്യം കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടാണ് തിരുത്തേണ്ടത്. കോടിയേരി ബാലകൃഷ്‌ന്റെ ഉപദേശം അപ്രസക്തമാണ്. എന്‍എസ്എസിന്റേത് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ചരിത്രമാണ്. വിശ്വാസ സംരക്ഷണവുമായി...

ശബരിമലയിലെ വിഷയത്തില്‍ എന്‍എസ്എസ് നിലപാട് തിരുത്തണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശ വിഷയത്തില്‍ എന്‍എസ്എസ് നിലപാട് തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്നത്തു പത്മനാഭന്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് എതിരാണ് ഇപ്പോഴത്തെ നിലപാട്. നവോത്ഥാനമൂല്യങ്ങള്‍ എന്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ആര്‍എസ്എസ് അനുകൂല നിലപാട് എന്‍എസ്എസ് സ്വീകരിക്കുമെന്നു കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു....

ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐഎം; കോടതി വിധിയിലൂടെ ലഭിച്ച അവസരം താല്‍പര്യമുള്ളവര്‍ക്ക് ഉപയോഗിക്കാം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐഎം. സുപ്രീംകോടതി വിധിയിലൂടെ ലഭിച്ച അവസരം താല്‍പര്യമുള്ളവര്‍ക്ക് ഉപയോഗിക്കാം. താല്‍പര്യമില്ലാത്തവര്‍ അങ്ങോട്ട് പോകേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ സിപിഐഎം മുന്‍കൈ എടുക്കില്ലെന്നും കോടിയേരി പറയുന്നു....
Advertismentspot_img

Most Popular

G-8R01BE49R7