കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശ വിഷയത്തില്‍ എന്‍എസ്എസ് നിലപാട് തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മന്നത്തു പത്മനാഭന് മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് എതിരാണ് ഇപ്പോഴത്തെ നിലപാട്. നവോത്ഥാനമൂല്യങ്ങള്‍ എന്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ആര്‍എസ്എസ് അനുകൂല നിലപാട് എന്‍എസ്എസ് സ്വീകരിക്കുമെന്നു കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു. നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ആരു നടത്തിയാലും അവര്‍ക്കെതിരെ കേസ് എടുക്കും. അതു പൊലീസിന്റെ സ്വാഭാവിക നടപടിയാണ്. നാമജപം നടത്തിയെന്ന പേരില്‍ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണം അഴിച്ചുവിട്ടവരെയാണ് അറസ്റ്റ് ചെയ്തത്. നാമജപം നടത്തിയവരെ ബുദ്ധിമുട്ടിക്കില്ല. പക്ഷേ അക്രമം നടത്തിയവരെ നാമജപം നടത്തിയതിന്റെ പേരില്‍ മാത്രം നിയമനടപടികളില്‍നിന്ന് ഒഴിവാക്കാനാവില്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ശബരിമലയിലെ വിഷയത്തില്‍ എന്‍എസ്എസ് നിലപാട് തിരുത്തണമെന്ന് കോടിയേരി ബാലകൃഷ്ണന്
Similar Articles
താൽക്കാലികം മാത്രം, വേണ്ടിവന്നാൽ പോരാട്ടം തുടരും, വെടിനിർത്തലിനു പിന്നിൽ ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയം- നെതന്യാഹു
ടെൽഅവീവ്: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ താൽക്കാലികമാണെന്നും ആവശ്യമെങ്കിൽ പോരാട്ടം വീണ്ടും തുടരുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്നും ഇസ്രായേലിന് പോരാട്ടം...
പോളണ്ടിൽ മികച്ച ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്, മൂന്ന് മലയാളികൾ അറസ്റ്റിൽ, പ്രതികൾ ചെയ്തിരുന്നത് ഇങ്ങനെ: പോളണ്ടിലേക്കെന്നു പറഞ്ഞ് പണം കൈപ്പറ്റും, പിന്നീട് റഷ്യയിലേക്ക് ഓഫിസ്...
വടക്കാഞ്ചേരി: റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. തയ്യൂർ പാടത്ത് വീട്ടിൽ സിബി, എറണാകുളം സ്വദേശി സന്ദീപ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി) എന്നിവരെയാണ്...