സ്വന്തം ലേഖകന്‍
കേരളം ഇന്നുവരെ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി തീര്‍ന്ന മഹാപ്രളയത്തില്‍ നാടൊട്ടുക്കും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കുടുംബശ്രീ എന്ന സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യം. 43 ലക്ഷത്തോളം അംഗങ്ങളുള്ള കുടുംബശ്രീയിലെ അംഗങ്ങളില്‍ പലരുടെയും കുടുംബങ്ങളും പ്രളയത്തില്‍ അകപ്പെട്ടിട്ടുണ്ടെങ്കിലും ഒത്തൊരുമയിലൂടെ സമാന അവസ്ഥയിലുള്ള...
തൃശൂര്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയം ബാധിച്ചപ്പോള്‍ അമ്പതുപേര്‍ക്ക് രക്ഷകനായത് ഒരു കളിപ്പാട്ടമാണ്. കുറുമാലി പുഴയിലെ മലവെള്ളപ്പാച്ചിലില്‍ പെട്ടുപോയവര്‍ക്കാണ് ഈ ടോയ് ട്യൂബ് രക്ഷയായത്.
തൃശൂര്‍ കല്‍ക്കുഴി സ്വദേശി ഷൈലേഷ് കുട്ടികള്‍ക്ക് കളിക്കാന്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നതായിരുന്നു ടോയ് ട്യൂബ്. പത്തു വര്‍ഷം മുമ്പായിരുന്നു ഈ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിലാപാടിനെതിരേ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്ത്. പരിസ്ഥിതി കൂടി പരിഗണച്ചാവും കെട്ടിടങ്ങളുടെ നിര്‍മാണമെന്നും അനധികൃത നിര്‍മാണം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ മൂന്നാറിലെ ഹോട്ടലുകള്‍ പൊളിച്ചതുകൊണ്ടോ കാലാവസ്ഥ സംരക്ഷിച്ചതുകൊണ്ടോ പ്രകൃതി ദുരന്തങ്ങള്‍ തടയാനാവില്ലെന്ന് രാജേന്ദ്രന്‍ പറഞ്ഞു. പ്രളയ ദുരന്തത്തേക്കുറിച്ച്...
തിരുവനന്തപുരം: പ്രളയദുരിതം നേരിടുന്ന കേരളത്തിന്റെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മികച്ച രീതിയിലുള്ള സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപ. ഇലക്ട്രോണിക്‌സ് പേയ്‌മെന്റിലൂടെ 145.17 കോടി, യുപിഐ/ക്യുആര്‍/വിപിഎ വഴി 46.04 കോടി,...
തിരുവനനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ കരകയറ്റാന്‍ അടിയന്തര സഹായമായി ഒരു കുടുംബത്തിന് അനുവദിച്ച 10000 രൂപ വിതരണം ചെയ്തു തുടങ്ങിയെന്ന് റവന്യൂവകുപ്പ്. പാലക്കാട്ടുളള 1600 പേരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മറ്റുളളവര്‍ക്കും തുക കൈമാറുമെന്ന് റവന്യൂവകുപ്പ്...
തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് ലോകമെമ്പാടും നിന്ന് സഹായം പ്രവഹിക്കുമ്പോള്‍ മലയാളത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസ് എവിടെയാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എയുടെ ചോദ്യം. പ്രളയദുരന്തം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് പിസി യേശുദാസ് എവിടെയെന്ന് ചോദിച്ചത്. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം...
ന്യൂഡല്‍ഹി: ഡാമുകളുടെ കാര്യത്തില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ജലകമ്മീഷന്‍. ഡാമുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ ആലോചിക്കണമെന്നായിരുന്നു മുന്നറിയിപ്പ്. കേന്ദ്ര ജലകമ്മീഷന്‍ പ്രളയമുന്നറിയിപ്പ് വിഭാഗം ഡയറക്ടര്‍ ശരത് ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയമുന്നറിയിപ്പുകേന്ദ്രം തുടങ്ങാമെന്ന് 2011ലെ നിര്‍ദേശവും കേരളം കണക്കിലെടുത്തില്ല. ഇപ്പോഴത്തെ പ്രളയത്തിന് ശേഷം നിര്‍ദേശം...