വെള്ളപ്പൊക്കത്തില്‍ നിന്ന് 50 പേരെ രക്ഷിച്ചത് ഈ കളിപ്പാട്ടമാണ്…;

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയം ബാധിച്ചപ്പോള്‍ അമ്പതുപേര്‍ക്ക് രക്ഷകനായത് ഒരു കളിപ്പാട്ടമാണ്. കുറുമാലി പുഴയിലെ മലവെള്ളപ്പാച്ചിലില്‍ പെട്ടുപോയവര്‍ക്കാണ് ഈ ടോയ് ട്യൂബ് രക്ഷയായത്.

തൃശൂര്‍ കല്‍ക്കുഴി സ്വദേശി ഷൈലേഷ് കുട്ടികള്‍ക്ക് കളിക്കാന്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നതായിരുന്നു ടോയ് ട്യൂബ്. പത്തു വര്‍ഷം മുമ്പായിരുന്നു ഈ ട്യൂബ് ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നത്. ഊതിവീര്‍പ്പിക്കാവുന്ന ട്യൂബ് അത്യാവശ്യം വെള്ളത്തില്‍ ബോട്ടായിതന്നെ ഉപയോഗിക്കാം. കുറുമാലി പുഴയിലെ വെള്ളപാച്ചിലില്‍ മൂന്നു വൈദികര്‍ കുടുങ്ങിയതായി വിവരം ലഭിച്ചപ്പോഴാണ് ഈ കളിപ്പാട്ടത്തെക്കുറിച്ച് ഓര്‍മ വന്നത്.

നാട്ടുകാരായ യുവാക്കള്‍ ഉടനെ ഈ ട്യൂബ് ഊതി വീര്‍പ്പിച്ച് സ്ഥലത്തേയ്ക്കു കുതിച്ചു. രണ്ടാള്‍ പൊക്കത്തില്‍ ഉയര്‍ന്ന വെള്ളത്തിലൂടെ ട്യൂബുമായി ചെന്നു. വൈദ്യുത കമ്പിയില്‍ പിടിച്ചാണ് ട്യൂബ് നിയന്ത്രിച്ചത്. കുടുങ്ങിയ മൂന്നു പേരെ രക്ഷപ്പെടുത്തി. പിന്നെ, നിരവധി പേര്‍ വിളിച്ചു. അങ്ങനെ, അന്‍പതു പേരെ രക്ഷപ്പെടുത്താന്‍ ഈ കളിപ്പാട്ടത്തിന് കഴിഞ്ഞു. ആളുകള്‍ മാത്രമല്ല ഫ്രിജ് ഉള്‍പ്പെടെ ഗൃഹോപകരണങ്ങളും വീടുകളില്‍ നിന്ന് ഇതില്‍ കയറ്റി പുറത്തെത്തിച്ചിരുന്നു.

കുറുമാലി പുഴയ്ക്കു സമീപം ചിറകള്‍ കെട്ടാറുണ്ട്. ഇങ്ങനെ വരുന്ന വെള്ളത്തില്‍ കുട്ടികള്‍ക്ക് കളിക്കാനാണ് ഇതു വാങ്ങി കൊണ്ടുവന്നത്.

Similar Articles

Comments

Advertismentspot_img

Most Popular