Tag: kerala

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ യേശുദാസ് എത്തി; പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി യേശുദാസ്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ യേശുദാസ് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഭാര്യ പ്രഭയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പ്രളയസമയത്ത് കേരളത്തിലെ സാഹിത്യ പ്രവര്‍ത്തകരെയും ഗാനഗന്ധര്‍വനെയും കണ്ടില്ലെന്ന പി.സി ജോര്‍ജ്ജ് എം.എല്‍.എ പറഞ്ഞിരുന്നു. ഇത് വലിയ വിവാദമാകുകയും...

കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കല്‍

പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കല്‍. യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോയെന്ന് മാത്യു അറയ്ക്കല്‍ ചോദിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടില്ല. മാധ്യമങ്ങള്‍ കാര്യമറിയാതെ വിധിക്കരുതെന്നും ബിഷപ്പ് മാത്യു അറയ്ക്കല്‍ പറഞ്ഞു. ബിഷപ്പ്...

ശബരിമലയില്‍ സ്ത്രീ പ്രവേശനം; വിധി അംഗീകരിക്കാന്‍ കഴിയുന്നില്ലെന്ന് ഭാമ

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ നടി ഭാമ. 'ശബരിമലയില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ നിങ്ങള്‍ സ്വാഗതം ചെയ്യുന്നുവോ എന്നറിയില്ല. സുപ്രീംകോടതിയെ ബഹുമാനിക്കുന്നു. പക്ഷെ,വ്യക്തിപരമായി ഈ വിധിയോട് യോജിക്കുവാന്‍ തീരെ കഴിയുന്നില്ലെന്ന് ഭാമ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ...

പാചകവാതക നിരക്കും ഇന്ധനവിലയും കൂടി; നട്ടംതിരിഞ്ഞ് ജനങ്ങള്‍

കൊച്ചി: ഇന്ധന വിലവര്‍ധനയില്‍ ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ പാചക വാതക വിലയും വര്‍ധിപ്പിച്ച് സര്‍ക്കാര്‍. എല്ലാ ദിവസം ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കേ പാചകവാതക നിരക്കും കൂടിയത് ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതമാകുകയാണ്.. സബ്‌സിഡിയുള്ള പാചകവാതകത്തിന് 2.89 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 59 രൂപയുമാണ് വര്‍ധിച്ചത്....

പി.സി ജോര്‍ജിനെതിരെ കേസ്

കൊച്ചി: ജലന്ധര്‍ പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. വാര്‍ത്താ സമ്മേളനത്തിലാണ് എംഎല്‍എ കന്യാസ്ത്രീയെ അപമാനിച്ചത്. ബിഷപ്പ് തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്നും പരാതിയില്‍ ദുരൂഹതയുണ്ടെന്നും പറഞ്ഞ ജോര്‍ജ് കന്യാസ്ത്രീയെ മോശം ഭാഷയില്‍ അധിക്ഷേപിക്കുകയും...

കേരളത്തില്‍ നാളെ കനത്ത മഴയ്ക്കു സാധ്യത: തുലാവര്‍ഷം 15നു ശേഷം

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യത. തുലാവര്‍ഷം 15നു ശേഷം എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തുലാവര്‍ഷം തുടങ്ങാന്‍ വൈകുമെങ്കിലും കേരളത്തില്‍ നാലുവരെ മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം പറയുന്നു. നാളെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന...

വേഷം മാറി പൊലീസ് വന്നു; സ്‌കൂള്‍, കോളെജ് പരിസരങ്ങളില്‍നിന്ന് 89 പൂവാലന്‍മാര്‍ പിടിയില്‍

പൂവാലന്‍മാരെ പിടികൂടുന്നതിന് പൊലീസ് നടത്തിയ 'ഓപ്പറേഷന്‍ റോമിയോയില്‍' 89 പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് ആണ് ഇത് സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കിയത്. നഗരത്തിലെ സ്‌കൂള്‍, കോളജ്, പരിസരങ്ങളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലായിരുന്നു പോലീസ് 'ഓപ്പറേഷന്‍...

കടല്‍ പ്രക്ഷുബ്ദമാകും; വീണ്ടും ന്യൂനമര്‍ദ്ദം വരുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദേശം

കൊച്ചി: വരുന്ന ആഴ്ച കേരളത്തില്‍ കനത്ത മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.. ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ ന്യുനമര്‍ദ്ദം ശക്തിപ്പെട്ട് അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക്...
Advertismentspot_img

Most Popular