Tag: kerala

ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നതിന് ചില സംഘടനകള്‍ സൃഷ്ടിക്കുന്ന തടസ്സങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടും കേസുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ നിര്‍ദേശങ്ങളും സുപ്രീംകോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ നീക്കം. ചീഫ് സെക്രട്ടറിയാണ് കോടതിയെ സമീപിക്കുക. ബുധനാഴ്ചയോടെ സര്‍ക്കാരിന്റെ...

കെ.എം.ഷാജി കേരള നിയമസഭാംഗമല്ലാതെയായി;നാളെ തുടങ്ങുന്ന നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്നു സ്പീക്കര്‍

തിരുവനന്തപുരം: അഴീക്കോട് എംഎല്‍എ കെ.എം.ഷാജി കേരള നിയമസഭാംഗമല്ലാതായന്ന് നിയമസഭാ സെക്രട്ടറി. ഷാജിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവായി പ്രഖ്യാപിച്ച നടപടി ഈ മാസം 23 വരെയാണ് സ്റ്റേ ചെയ്തിരുന്നത്. ഹൈക്കോടതിയോ സുപ്രീംകോടതിയോ സ്റ്റേയുടെ സമയപരിധി നീട്ടാത്തതിനാല്‍ ഷാജി നിയമസഭാംഗമല്ലാതായെന്നു നിയമസഭാ സെക്രട്ടറി പുറത്തിറക്കിയ ബുള്ളറ്റിനില്‍ ചൂണ്ടിക്കാട്ടുന്നു....

ലൈംഗികാതിക്രമ പരാതി; പി.കെ.ശശി എംഎല്‍എയെ ആറു മാസത്തേക്ക് സിപിഎം സസ്‌പെന്‍ഡു ചെയ്തു

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്നു പി.കെ.ശശി എംഎല്‍എയെ ആറു മാസത്തേക്ക് സിപിഎം സസ്‌പെന്‍ഡു ചെയ്തു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടേതാണ് അച്ചടക്കനടപടി. ശശിയുടെ വിശദീകരണം ചര്‍ച്ച ചെയ്ത ശേഷമാണ് കമ്മിറ്റി നടപടിയെടുത്തത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയിലാണ് നടപടി ഷൊര്‍ണൂര്‍...

വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സില്‍ക്സിന്റെ തട്ടിപ്പ് പൊളിച്ച് യുവാവിന്റെ ലൈവ് വീഡിയോ.. സ്ഥാപനത്തിനെതിരെ കേസ്

കൊച്ചി: പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സില്‍ക്സിന്റെ തട്ടിപ്പ് പൊളിച്ച് യുവാവിന്റെ ലൈവ് വീഡിയോ. വസ്ത്രം വിപണിയിലിറക്കുന്നതിനെക്കാള്‍ 70 ശതമാനം വിലകയറ്റിയാണ് ജയലക്ഷ്മിയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതെന്നാണ് തെളിവ് സഹിതം യുവാവ് പുറത്ത് കൊണ്ടുവന്നത്. സംഭവത്തില്‍ ജയലക്ഷമി സില്‍ക്‌സിന് എതിരെ വില വിവര തട്ടിപ്പിന്...

പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് ജാമ്യം

കണ്ണൂര്‍: ഉന്നതപോലീസ് പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ ബി ജെ പി നേതാവ് കെ സുരേന്ദ്രന് ജാമ്യം. ഉദ്യോഗസ്ഥരെ ഫെയ്സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസലാണ് സുരേന്ദ്രന് ജാമ്യ ലഭിച്ചത്. കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട ചെമ്പ്രയിലെ...

ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ ഉറങ്ങുന്നത് കണ്ടുവെന്ന് ചവറ സ്വദേശി; മൊഴികളില്‍ ദുരൂഹത വ്യക്ത തേടി പോലീസ്

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച ബാലഭാസ്‌കറിന്റെ ഡ്രൈവറുടെയും ഭാര്യ ലക്ഷ്മിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും. അതിനിടെ കൊല്ലത്ത് വച്ച് വാഹനത്തിന്റെ പിന്‍സീറ്റില്‍ ബാലഭാസ്‌കര്‍ ഉറങ്ങുന്നത് കണ്ടുവെന്ന് ചവറ സ്വദേശിയായ ഒരാള്‍ പൊലീസിനോട് പറഞ്ഞു. ആംബുലന്‍സിലേക്ക് കയറ്റുന്നതിനിടെ ബാലഭാസ്‌ക്കര്‍ സംസാരിച്ചതായി സാക്ഷികളിലൊരാള്‍ പറഞ്ഞു. അപകടം...

പി.കെ.ശശി എംഎല്‍എ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന് കമീഷന്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: പി.കെ.ശശി എംഎല്‍എ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന് അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ട്. ഫോണിലൂടെ മോശമായി സംസാരിച്ചതാണ് നടപടി എടുക്കാവുന്ന കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശശിക്കെതിരായ പീഡനപരാതിയെ ചൊല്ലി കമ്മിഷനില്‍ തര്‍ക്കവുമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്നു മന്ത്രി എ.കെ.ബാലന്‍ വാദിച്ചപ്പോള്‍ പി.കെ.ശ്രീമതി ഇതിനോടു വിയോജിച്ചു. അതേസമയം, ശശിക്കെതിരെ...

സ്വര്‍ണക്കടത്തു കേസിലെ പ്രതിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ എഴുതിയ കത്ത് വിവാദമാകുന്നു

കൊടുവള്ളി: സ്വര്‍ണക്കടത്തു കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ വേണ്ടി എംഎല്‍എമാര്‍ എഴുതിയ കത്ത് വിവാദമാകുന്നു. പ്രതിയെ കോഫെപോസെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ.മാര്‍ കത്തുനല്‍കിയതാണ് വിവാദമായിരിക്കുന്നത്. കുന്ദമംഗലം എം.എല്‍.എ. പി.ടി.എ. റഹീം, കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖ് എന്നിവരാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ അബു ലെയ്സ് എന്ന...
Advertismentspot_img

Most Popular