Tag: kerala

സ്വര്‍ണക്കടത്തു കേസിലെ പ്രതിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ എഴുതിയ കത്ത് വിവാദമാകുന്നു

കൊടുവള്ളി: സ്വര്‍ണക്കടത്തു കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ വേണ്ടി എംഎല്‍എമാര്‍ എഴുതിയ കത്ത് വിവാദമാകുന്നു. പ്രതിയെ കോഫെപോസെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ.മാര്‍ കത്തുനല്‍കിയതാണ് വിവാദമായിരിക്കുന്നത്. കുന്ദമംഗലം എം.എല്‍.എ. പി.ടി.എ. റഹീം, കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖ് എന്നിവരാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ അബു ലെയ്സ് എന്ന...

പി.കെ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ്.അച്യുതാന്ദന്‍

തിരുവനന്തപുരം : പീഡന പരാതിയില്‍ പി.കെ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിനു ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാന്ദന്‍ കത്തയച്ചു. പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ കടുത്ത നടപടി എടുക്കണമെന്നാണ് കത്തിലെ ആവശ്യം. ഇന്ന് വിഷയം സംസ്ഥാന സമിതി പരിഗണിക്കാനിരിക്കെയാണു വിഎസിന്റെ നീക്കം. ശശിക്കെതിരായ...

ഡബ്ല്യുസിസിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഷൂട്ടിങ് ലൊക്കേഷനുകളില്‍ ലൈംഗീകാതിക്രമം തടയുന്നതിനായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നാണ് ഡബ്യൂസിസിയുടെ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ ഇന്ന് സര്‍ക്കാര്‍ നിലപാട് അറിയിച്ചേക്കും എന്ന് സൂചനയുണ്ട്. അടുത്തമാസം ഏഴിന് അമ്മയുടെ...

മന്ത്രി മാത്യു ടി തോമസ് രാജി വെച്ചു

തിരുവനന്തപുരം: ജലസേചന മന്ത്രി മാത്യു ടി തോമസ് രാജി വെച്ചു. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കിയത്. വെള്ളിയാഴ്ച ബംഗ്ലരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം വച്ചുമാറുന്നത്. കെ...

ശബരിമലയിലെ യുവതീപ്രവേശനം; പോലീസ് സുപ്രീംകോടതിയിലേയ്ക്ക്

പത്തനംതിട്ട: ശബരിമലയിലെ യുവതീപ്രവേശനവിധി നടപ്പാക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് സുപ്രീം കോടതയിലേക്ക്. ശബരിമല വിധി നടപ്പാക്കാന്‍ എല്ലാ നടപടികളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. എങ്കിലും വിധി നടപ്പാക്കാന്‍ കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വേണമെന്നാവശ്യവുമായാണ് പൊലീസ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി പരാമര്‍ശങ്ങള്‍...

ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിത്തിരിവില്‍: രക്ഷാപ്രവര്‍ത്തകരും സമീപവാസികളുമടക്കം അഞ്ചു പേര്‍ പോലീസില്‍ മൊഴി നല്‍കി

തിരുവനന്തപൂരം: അപകടസമയത്ത് ബാലഭാസ്‌കര്‍ തന്നെയാണ് വാഹനമോടിച്ചിരുന്നതെന്ന് രക്ഷാപ്രവര്‍ത്തകരും സമീപവാസികളുമടക്കം അഞ്ചു പേര്‍ പോലീസില്‍ മൊഴി നല്‍കി. അപകടസമയത്ത് ഡ്രൈവര്‍ അര്‍ജുനാണ് വാഹനം ഒടിച്ചതെന്ന ഭാര്യ ലക്ഷ്മിയുടെ മൊഴിക്ക് വിരുദ്ധമാണ് ഈ മൊഴികള്‍. മൊഴി നല്‍കിയവരില്‍ ബാലഭാസ്‌കറിന്റെ കാറിന്റെ പിറകിലുണ്ടായിരുന്ന വാഹനം ഓടിച്ച കൊല്ലം സ്വദേശിയുമുണ്ട്. പോസ്റ്റുമാര്‍ട്ടം...

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. എട്ടംഗ സംഘമാണ് അറസ്റ്റിലായത്. ബി ജെ പി സംസ്ഥാന സെക്രട്ടറി വി കെ സജീവന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയത്. അറസ്റ്റിലായവരെ പെരുനാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി....

ശബരിമലയില്‍ ഇന്ന് നിരോധനാജ്ഞ ലംഘിക്കുമെന്ന് ബി ജെ പി

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബി ജെ പി പ്രവര്‍ത്തകര്‍. ഈ സാഹചര്യം കണക്കിലെടുത്ത് നിലയ്ക്കലിലും പമ്പയിലും പോലീസ് സുരക്ഷ ശക്തമാക്കി. ബി ജെ പി നേതാവ് വി കെ സജീവന്റെ നേതൃത്വത്തിലാകും ഇന്ന് നിരോധനാജ്ഞ ലംഘന സമരം നടക്കുകയെന്നാണ് സൂചന. ഇരുമുടിക്കെട്ടുമായാണ്...
Advertismentspot_img

Most Popular