Tag: jose k mani

ജോസ് കെ.മാണി പക്ഷത്തെ യുഡിഎഫില്‍നിന്ന് പുറത്താക്കി

തിരുവനന്തപുരം: ജോസ് കെ.മാണി പക്ഷത്തെ യുഡിഎഫില്‍നിന്ന് ഒഴിവാക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് ജോസഫ് വിഭാഗവുമായി നേരത്തെ ഉണ്ടായിരുന്ന ധാരണ പാലിക്കണമെന്ന യുഡിഎഫ് നിര്‍ദേശം തള്ളിയതിനെത്തുടര്‍ന്നാണ് മുന്നണി കടുത്ത തീരുമാനത്തിലേക്ക് കടന്നത്. പലതവണ ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും സഹകരിക്കാത്തതുകൊണ്ടാണ്...

ചതിച്ചത് ജോസഫ്; ഇപ്പോൾ മാണിയുടെ വീടും തട്ടിയെടുക്കാൻ ശ്രമിക്കുന്നു : ജോസ് k. മാണി

ആലപ്പുഴ : യുഡിഎഫിനെ ഭിന്നിപ്പിക്കാനാണ് പി.ജെ.ജോസഫ് ശ്രമിക്കുന്നതെന്നു ജോസ് കെ.മാണി എംപി. യുഡിഎഫിനെ പിളർത്തിയിട്ടു നടത്തുന്ന നടപടിയെ ലയനം എന്ന് വിളിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിര‍ഞ്ഞെടുപ്പിൽ പാലായിൽ യുഡിഎഫ് പരാജയപ്പെട്ടത് പി.ജെ.ജോസഫിന്റെ ചതിമൂലമാണ്. പാർട്ടി...

ജോസഫ് അയഞ്ഞു.. ജോസ് കെ. മാണി മുറുകി; സമവായ ഫോര്‍മുല തള്ളി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സിലെ തര്‍ക്ക പരിഹാരത്തിന് പിജെ ജോസഫ് മുന്നോട്ട് വച്ച സമവായ ഫോര്‍മുല തള്ളി ജോസ് കെ മാണി പക്ഷം. സിഎഫ് തോമസിനെ ചെയര്‍മാനും ജോസഫിനെ വര്‍ക്കിംഗ് ചെയര്‍മാനും നിയമസഭാകക്ഷിനേതാവും ജോസ് കെ മാണിയെ ഡെപ്യൂട്ടി ചെയര്‍മാനുമാക്കാനുമായിരുന്നു പിജെ ജോസഫിന്റെ നിര്‍ദ്ദേശം....

ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാനാകുമെന്ന് കേരള കോണ്‍ഗ്രസിന്റെ ഭരണഘടനയിലില്ലെന്ന് പി.ജെ. ജോസഫ്

തൊടുപുഴ: കേരള കോണ്‍ഗ്രസിലെ ഭിന്നത പിളര്‍പ്പിലേക്ക് നീങ്ങുന്നതിനിടെ ജോസ്.കെ മാണിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്കുമെതിരെ വീണ്ടും പി.ജെ ജോസഫ് രംഗത്ത്. ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാനാകുമെന്ന് കേരള കോണ്‍ഗ്രസിന്റെ ഭരണഘടനയിലില്ലെന്നും ജോസഫ് പറഞ്ഞു. ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ മകനാണോ ചെയര്‍മാനായതെന്നും ജോസഫ് ചോദിച്ചു. ഇപ്പോള്‍...

ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കമില്ലെന്ന് ജോസ്.കെ. മാണി

കോട്ടയം: ചെയര്‍മാന്‍ പദവിയെ ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് മാണി വിഭാഗം. ചെയര്‍മാനെ സംസ്ഥാനകമ്മറ്റി തീരുമാനിക്കുമെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു. അതേസമയം പ്രധാന ഭാരവാഹികളുടെ ഒഴിവു നികത്താന്‍ സംസ്ഥാന കമ്മറ്റി ചേരണമെന്നില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെയുള്ള...

ജോസ് കെ. മാണി ചെയര്‍മാനാകുന്നതില്‍ മാണി ഗ്രൂപ്പില്‍ എതിര്‍പ്പ് രൂക്ഷം

കോട്ടയം: ജോസ് കെ മാണിയെ ചെയര്‍മാനാക്കാനുള്ള ജില്ലാപ്രസിഡന്റുമാരുടെ നീക്കത്തിനെതിരെ മാണി വിഭാഗത്തില്‍ എതിര്‍പ്പ് രൂക്ഷമാകുന്നു. ജോയി എബ്രാഹം ഉള്‍പ്പടെയുള്ള നേതാക്കാള്‍ ജോസ് കെ മാണിയെ അതൃപ്തി അറിയിച്ചു. ജില്ലാപ്രസിഡന്റുമാരെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടി പിടിക്കാനുള്ള മാണിവിഭാഗത്തിന്റ നീക്കമാണ് പുതിയ വിവാദത്തിന് ഇടയാക്കിയത്. പരസ്യമായ ഗ്രൂപ്പ് പ്രവര്‍ത്തനം...

അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല…ജോസ് കെ മാണി

കൈപിടിച്ച് നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല. കെ എം മാണിയുടെ വേര്‍പാടിന്റെ വേദന പങ്കുവെച്ച് മകന്‍ ജോസ് കെ മാണിയുടെ കുറിപ്പ്. സ്‌നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും കടലായിരുന്നു അച്ചാച്ചനെന്നും രാഷ്ട്രീയത്തിന്റെ തിരക്കിലും കരിങ്ങോഴയ്ക്കല്‍ കുടുംബത്തിന്റെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നെന്നും ജോസ് കെ മാണി....

പാര്‍ട്ടിയില്‍ എത്രയോ ചുണക്കുട്ടന്മാരുണ്ട്; മത്സരിക്കാന്‍ താനില്ലെന്നു നിഷ ജോസ് കെ. മാണി

കോട്ടയം: മത്സരിക്കാന്‍ പാര്‍ട്ടിയില്‍ എത്രയോ ചുണക്കുട്ടന്മാരുണ്ടെന്നും ലാക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്നും നിഷ ജോസ് കെ. മാണി. താന്‍ മത്സരിക്കേണ്ടതായുള്ള ഒരു സാഹചര്യവും ഇല്ലെന്നും സാമൂഹികപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് താത്പര്യമെന്നും നിഷ ജോസ് കെ. മാണി വ്യക്തമാക്കി. തന്നോട് മത്സരിക്കാന്‍ പാര്‍ട്ടി ഒരിക്കലും പറയില്ല. ആര്...
Advertismentspot_img

Most Popular