ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കമില്ലെന്ന് ജോസ്.കെ. മാണി

കോട്ടയം: ചെയര്‍മാന്‍ പദവിയെ ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് മാണി വിഭാഗം. ചെയര്‍മാനെ സംസ്ഥാനകമ്മറ്റി തീരുമാനിക്കുമെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു. അതേസമയം പ്രധാന ഭാരവാഹികളുടെ ഒഴിവു നികത്താന്‍ സംസ്ഥാന കമ്മറ്റി ചേരണമെന്നില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.

ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇതാദ്യമായാണ് ജോസ് കെ മാണിയുടെ പ്രതികരണം വരുന്നത്. ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തുടങ്ങിയ പ്രധാന സ്ഥാനങ്ങളില്‍ ഒഴിവു വരുമ്പോള്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മറ്റി ചേരണ്ടതില്ലെന്ന ജോസഫ് വിഭാഗത്തിന്റെ നിലപാട് ജോസ് കെ മാണി തള്ളി. ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് സംസ്ഥാന കമ്മറ്റിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന കമ്മറ്റിയില്‍ ജോസ് കെ മാണിയെ അനുകൂലിക്കുന്നവര്‍ക്കാണ് മേല്‍ക്കൈ. അതുകൊണ്ടു തന്നെ ഭൂരിപക്ഷ പിന്തുണയോടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനാണ് മാണി വിഭാഗത്തിന്റെ തീരുമാനം. എന്നാല്‍ ജോസ് കെ മാണിയെ ചെയര്‍മാനാക്കുന്നതിനോട് ജോസഫ് വിഭാഗം അനുകൂല നിലപാട് സ്വീകരിച്ചേക്കില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7