Tag: job

ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ധനസഹായവും സര്‍ക്കാര്‍ ജോലിയും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ശ്രീജിത്തിന്റെ ഭാര്യ പറഞ്ഞു. അതേസമയം, ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവ...

കുവൈത്തിലുള്ള മുഴുവന്‍ പേരും സ്വരാജ്യത്ത് എത്തണമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്; തൊഴില്‍ പ്രതിസന്ധിയിലേക്ക് രണ്ടരലക്ഷത്തിലേറെ പേര്‍

കുവൈത്ത് സിറ്റി: കുവൈത്തും ഫിലിപ്പൈന്‍സുമായുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. കുവൈത്തിലുള്ള മുഴുവന്‍ ഫിലിപ്പൈന്‍സുകാരും തിരികെ വരണമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേര്‍ട് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ ആഹ്വാനം. ദക്ഷിണേഷ്യന്‍ നേതാക്കളുടെ ഉച്ചകോടിക്കായി സിംഗപ്പൂരിലുള്ള അദ്ദേഹം ആറായിരത്തോളം ഫിലിപ്പൈന്‍സുകാരെ...

കര്‍ണാടകയില്‍ ഒരു കോടി തെഴില്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

ബംഗളൂരു: അഞ്ചു വര്‍ഷത്തിനകം കര്‍ണാടകയില്‍ ഒരുകോടി തൊഴിലവസരം വാഗ്ദാനം ചെയ്തു കോണ്‍ഗ്രസ് പ്രകടനപത്രിക. കര്‍ണാടക ജനതയുടെ 'മന്‍ കീ ബാത്ത്' ആണു പ്രകടനപത്രികയെന്നും നാലഞ്ചുപേര്‍ അടഞ്ഞ മുറിയിലിരുന്നു തയാറാക്കിയതല്ലെന്നും മംഗളൂരുവില്‍ പ്രകടനപത്രിക പ്രകാശനം ചെയ്തുകൊണ്ടു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറ!ഞ്ഞു. സംസ്ഥാനത്തിനു മൊത്തമായും...

വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

ഖത്തര്‍: വിദേശത്ത് തൊഴില്‍തേടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഖത്തറില്‍ പുതിയ തൊഴിലവസരങ്ങള്‍ വരുന്നു. നിലിവില്‍ പൊതുസ്വകാര്യ മേഖലകളില്‍ 4000ത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഉള്ളതായി ഭരണ നിര്‍വ്വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണം ശക്തമാക്കിയ സാഹചര്യത്തില്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കാണ് മുന്‍ഗണന ലഭിക്കുക എങ്കിലും...

പിഎസ് സി പരീക്ഷയ്ക്ക് ഗൈഡിലെ ചോദ്യങ്ങള്‍ പകര്‍ത്തിയത് വിവാദമാകുന്നു; പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികള്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി അദ്ധ്യാപക തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയ്ക്കു വന്ന ചോദ്യങ്ങളില്‍ ഭൂരിപക്ഷവും ഒരു സ്വകാര്യ ഏജൻസി പ്രസിദ്ധീകരിച്ച ഗൈഡില്‍ നിന്ന് പകര്‍ത്തിയതാണെന്ന് പരാതി. കഴിഞ്ഞ മാസം 26 നു നടന്ന പരീക്ഷയില്‍ നൂറില്‍ 46 ചോദ്യങ്ങളും ഗൈഡില്‍ നിന്നാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു....

കുവൈത്തിലെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍

കുവൈത്ത് സിറ്റി: പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതോടെ കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍. താമസാനുമതി (ഇഖാമ) പുതുക്കാന്‍ കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സി (കെഎസ്ഇ) ന്റെ എന്‍ഒസി നിര്‍ബന്ധമാക്കിയതാണു വ്യവസ്ഥകളില്‍ ഒന്ന്. ഇന്ത്യയിലെ നാഷനല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷനില്‍ (എന്‍ബിഎ) റജിസ്റ്റര്‍ ചെയ്ത...

പി.എസ്.സി പരീക്ഷ ജൂണ്‍ ഒമ്പതിലേക്ക് മാറ്റി

തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന കമ്പനി–കോര്‍പറേഷന്‍–ബോര്‍ഡ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പരീക്ഷകള്‍ ജൂണ്‍ ഒന്‍പതിലേക്കു മാറ്റി. 12.6 ലക്ഷത്തോളം പേരെഴുതുന്ന പരീക്ഷയാണിത്. സമയത്തില്‍ മാറ്റമില്ല. മേയ് 12നു തീരുമാനിച്ചിരുന്ന പരീക്ഷ, നടത്താനുള്ള കേന്ദ്രങ്ങളുടെ ലഭ്യതക്കുറവിനെ തുടര്‍ന്നാണു മാറ്റിയത്. രണ്ടു കാറ്റഗറികളിലായി 11,98,405 പേരാണ് അസിസ്റ്റന്റ്...

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം . ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍.ഡി.എഫ്. ഘടകകക്ഷികളുടെ അഭിപ്രായം തേടി. അടുത്ത മന്ത്രിസഭാ യോഗത്തിനു മുമ്പ് അഭിപ്രായം അറിയിക്കാന്‍ ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ്. യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. പെന്‍ഷന്‍ പ്രായം 60 ആയി...
Advertismentspot_img

Most Popular

G-8R01BE49R7