ബരാമുളള: ജമ്മു കശ്മീരിലെ ബരാമുളളയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്കും ഒരു പോലീസുകാരനും വീരമൃത്യു. ക്രീരിയിലെ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്മാരും ജമ്മുകശ്മീര്‍ പോലീസ് സേനാംഗങ്ങളുമടങ്ങുന്ന സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഭീകരര്‍ രക്ഷപ്പെട്ടു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 'ആക്രമണത്തില്‍...
പ്രത്യേകപദവി എടുത്തുകളഞ്ഞതിനെത്തുടർന്ന് ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്.
ജമ്മു കശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചക്കുള്ളിൽ അധികൃതർ പുനഃപരിശോധിക്കണമെന്നാണ് നിർദേശം.
ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ വിധി പറയുകയായിരുന്നു സുപ്രീംകോടതി.
ജസ്റ്റിസുമാരായ എൻ.വി. രമണ, ആർ. സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായ് എന്നിവരാണ് വിധി പറഞ്ഞത്.
ഇന്റർനെറ്റ് സേവനം ഉപയോഗിക്കാനുള്ള...
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലായാല്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താനും ബിസിനസ് ബന്ധം സ്ഥാപിക്കാനും തയ്യാറാണെന്ന് ജപ്പാന്‍. ജാപ്പനീസ് അംബാസിഡര്‍ കെഞ്ചി ഹിരമത്സു ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ബംഗാള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജാപ്പനീസ് അംബാസിഡര്‍....
ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവിറങ്ങിയതിനു പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത. കൂടുതല്‍ സൈനികരെ സംസ്ഥാനത്ത് വിന്യസിച്ചു. കരസേനയും വ്യോമസേനയും അതീവജാഗ്രതയിലാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എണ്ണായിരത്തോളം അര്‍ധസൈനികരെ കശ്മീരിലേക്ക് ആകാശമാര്‍ഗം എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍ പ്രദേശ്,...
ഡല്‍ഹി: കശ്മീരിന് പ്രത്യേകാധികരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചു. ഇതുസംബന്ധിച്ച പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍...
ശ്രീനഗര്‍: കശ്മീരി വിഘടനവാദികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിന്‍വലിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് 18 വിഘടനവാദികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആക്ടിവിസ്റ്റുകളുമായ 155 പേരുടെയും സുരക്ഷ് പിന്‍വലിച്ചത്. ജമ്മുകശ്മീര്‍ ചീഫ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ച യോഗത്തിലാണ് ഇത്രയും പേരുടെ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപ്പുരയില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ മലയാളി ഉള്‍പ്പെടെ 44 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. എണ്‍പതോളം പേര്‍ക്കു പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. വയനാട് ലക്കിടി സ്വദേശി വി.വി. വസന്തകുമാറാണ് ആക്രമണത്തില്‍ വീരമൃത്യു...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു. ഒരു സൈനികന്‍ വീരമൃത്യു വരിച്ചു.
കപ്രാന്‍ ബതാഗുണ്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.ഒരു ഭീകരന്‍ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. പ്രദേശത്തുനിന്ന് ആയുധങ്ങളും സേന...