Tag: jammu kashmir

കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. വധിക്കപ്പെട്ട ഭീകരരുടെ പേരു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തെക്കന്‍ കശ്മീരിലെ ഷോപ്പിയാനിലാണ് സുരക്ഷാ സേന മൂന്ന് ലഷ്‌കര്‍ ഇ-തൊയ്ബ ഭീകരരെ വധിച്ചത്. ഭീകരര്‍ക്കുവേണ്ടി സൈന്യവും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഒളിച്ചിരിക്കുന്ന...

പതിറ്റാണ്ടുകള്‍ക്കുശേഷം ശീതള്‍നാഥ് ക്ഷേത്രം തുറന്നു

ശ്രീനഗര്‍: തീവ്രവാദി ആക്രമണം തുടര്‍ക്കഥയായപ്പോള്‍ അടച്ചിട്ട ജമ്മു കശ്മീരിലെ ക്ഷേത്രം മൂന്നു പതിറ്റാണ്ടിനുശേഷം തുറന്നു. പ്രദേശത്തെ മുസ്ലീം സമുദായാംഗങ്ങളുടെ സഹകരണത്തിലാണ് ക്ഷേത്രത്തില്‍ വീണ്ടും ആരാധന ആരംഭിച്ചത്. ശ്രീനഗറിലെ ഹബ്ബ കദളിലുള്ള ശീതള്‍നാഥ് ക്ഷേത്രമാണ് 31 വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഭക്തര്‍ക്ക് മുന്നില്‍ തുറന്നത്. ബസന്ദ് പഞ്ചമി നാളിലായിരുന്നു...

രാജ്യത്തെ ഏറ്റവും ഉയരത്തിലെ ദേശീയപതാകയുടെ കൊടിമരത്തിന് സൈന്യം തറക്കല്ലിട്ടു

ശ്രീനഗര്‍: രാജ്യത്തെ ഏറ്റവും ഉയരത്തിലെ ദേശീയ പതാകയുടെ കൊടിമരത്തിന് ജമ്മു കശ്മീരില്‍ സൈന്യം തറക്കല്ലിട്ടു. ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സോളാര്‍ ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ദേശീയ പതാക സ്ഥാപിക്കുന്നത്. കശ്മീരിലെ ഗുല്‍മാര്‍ഗിലാണ് 100 അടി ഉയരത്തില്‍ ദേശീയപതാക പറക്കുക. പദ്ധതി പൂര്‍ണമാകുന്നതോടെ താഴ്വരയിലെ പ്രധാന...

കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന പിടികൂടി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ സൈന്യം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലും സമാന സൈനിക നടപടിയുണ്ടായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ബന്ദിപോരയില്‍ നിന്നുമാണ് ലഷ്‌കര്‍ ഭീകരരെ അറസ്റ്റ് ചെയ്തത്. പ്രദേശവാസികളായ ബാഷിര്‍ അഹമ്മദ്, ഇര്‍ഫാന്‍ അഹമ്മദ് ഭട്ട്, മൊഹല്ലാ...

കശ്മീരില്‍ പാക് വെടിവയ്പ്പില്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്കു സമീപം പാക് പട്ടാളം നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ ശിപായ് ലക്ഷ്മണ്‍ ആണ് വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രജൗരി ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം അര്‍ദ്ധ...

മഞ്ഞ് വീഴ്ചയില്‍ കുടുങ്ങിയ യുവതിക്ക് ആര്‍മി ആംബുലന്‍സില്‍ സുഖപ്രസവം

ശ്രീനഗര്‍: കനത്ത മഞ്ഞ് ജമ്മു കശ്മീരിലെ റോഡ് ഗതാഗതവും സാധാരണ ജനജീവിതവും തടസപ്പെടുന്നു. മഞ്ഞുപാളികള്‍ പതിച്ച പാതയിലൂടെ യാത്ര അത്ര അനായാസമല്ല. ആശുപത്രിയിലേക്ക് കൊണ്ടുപോയ ഗര്‍ഭിണി ആര്‍മി ആംബുലന്‍സില്‍ പ്രസവിച്ചതാണ് അവിടെ നിന്നുള്ള പുതു വൃത്താന്തം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഗര്‍ഭിണിയായ...

കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ന്നു. വന്‍ ആയുധ ശേഖരവും സ്ഫോടക വസ്തുക്കളും ഭീകരരില്‍ നിന്ന് സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. രജൗരിയിലെ ഖവാസ് മേഖലയിലെ ഗാഡ്യോംഗ് വനപ്രദേശത്തെ ഭീകരത്താവളമാണ് സുരക്ഷാ സേന ആക്രമിച്ചു തകര്‍ത്തത്. ചൈനീസ് പിസ്റ്റളുകളും എകെ 47 റൈഫിളും...

വാക്‌സിനേഷനോട് മികച്ച പ്രതികരണവുമായി കശ്മീര്‍

ശ്രീനഗര്‍: കോവിഡ് വാക്‌സിനേഷന് ജമ്മു കശ്മീരില്‍ ലഭിക്കുന്നത് മികച്ച പ്രതികരണം. ഇതുവരെ 15000ലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ ജമ്മു കശ്മീരില്‍ വാക്‌സിന്‍ സ്വീകരിച്ചെന്നാണ് കണക്ക്. ജനുവരി 16ന് തന്നെ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലും ലഡാക്കിലും വാക്സിനേഷന് തുടക്കമിട്ടിരുന്നു. 162 കേന്ദ്രങ്ങളിലായാണ് കശ്മീരില്‍ വാക്സിനേഷന്‍ പുരോഗമിക്കുന്നത്. ഒരു...
Advertismentspot_img

Most Popular

G-8R01BE49R7