Tag: jacob thomas

സ്വര്‍ണം വരണം…, പ്രവാസികള്‍ വരണമെന്ന് നിര്‍ബന്ധമില്ല.., സ്വര്‍ണ്ണത്തിളക്കത്തോടെ നാം മുന്നോട്ട്; സര്‍ക്കാരിനെ ട്രോളി ജേക്കബ് തോമസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ആരോപണം ശക്തമാകുമ്പോള്‍ സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'മുഖ്യ വികസനമാര്‍ഗം. സ്വര്‍ണം പ്രവാസി നാട്ടില്‍ നിന്നും വരണം. പ്രവാസികള്‍ വരണം എന്ന് നിര്‍ബന്ധമില്ല. സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്..' എന്നാണ് അദ്ദേഹം കുറിച്ചത്. കോവിഡ് വ്യാപനത്തിന്റെ...

ജേക്കബ് തോമസിന് തിരിച്ചടി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഇടപെട്ടില്ല. രേഖകള്‍ പരിശോധിച്ചു. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നുള്ള സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. ഇരുപത് വര്‍ഷം മുന്‍പ് നടന്ന ഇടപാട്...

തരം താഴ്ത്തിയതിൽ പ്രതികരണവുമായി ജേക്കബ് തോമസ്

പാലക്കാട്: തരംതാഴ്ത്തൽ വിഷയത്തിൽ പ്രതികരണവുമായി ഡിജിപി ജേക്കബ് തോമസ്. ‘നീതിമാനാണ് നീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. തരംതാഴ്ത്തൽ അല്ല തരംതിരിക്കൽ ആണ് ഇപ്പോൾ നടന്നത്. സർക്കാർ പറയുന്നത് അനുസരിക്കുകയല്ലേ പൗരന്മാർക്ക് നിർവാഹമുള്ളൂ. ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. എസ്ഐ പോസ്റ്റിനും അതിന്റേതായ വിലയുണ്ട്, അത് ലഭിച്ചാലും സ്വീകരിക്കും. സ്രാവുകൾക്കൊപ്പം...

പകയടങ്ങുന്നില്ല; ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി

ഡിജിപി ജേക്കബ് തോമസിനെതിരേ നടപടിയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്ത് സര്‍വീസിലുള്ള ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥാനായ ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി. സര്‍വീസ് ചട്ടം ലംഘിച്ച് പുസ്തകമെഴുതിയത് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മെയ് 31 ന് വിരമിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നടപടി. പിണറായി വിജയന്‍ സര്‍ക്കാര്‍...

ഒടുവില്‍ പിണറായി സര്‍ക്കാര്‍ മുട്ടുമടക്കി; ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും നിയമനം

തിരുവനന്തപുരം: സസ്പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും നിയമനം നല്‍കാന്‍ തീരുമാനം. സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി.യായി പുതിയ നിയമനം നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. സംസ്ഥാന സര്‍ക്കാര്‍ മൂന്നുവട്ടം സസ്പെന്‍ഡ് ചെയ്ത...

മുട്ടുമടക്കി സര്‍ക്കാര്‍; ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കും

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ്‌സെക്രട്ടറിക്ക് കൈമാറി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രി പിണറായി വിജയനാകും. ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജേക്കബ് തോമസിനെ സര്‍വീസില്‍...

അഴിമതി ആരോപണം; മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ് എടുത്തു

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ് എടുത്തു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ അഴിമതി നടത്തിയെന്ന ആരോപണത്തിലാണ് കേസ്. അഴിമതി നിരോധന നിയമപ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡ്രഡ്ജര്‍ വാങ്ങിയതില്‍ 14 കോടിയിലധികം രൂപയുടെ അഴിമതി നടന്നെന്നാണ് ജേക്കബ്...

താന്‍ വിജിലന്‍സില്‍ പോയ ശേഷം ഉന്നതര്‍ക്കെതിരായ കേസുകള്‍ കൂട്ടത്തോടെ എഴുതി തളളി, ബാര്‍ കോഴക്കേസ് അട്ടിമറിക്കുകയാണ്: ജേക്കബ് തോമസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കെതിരെ തെളിവുകളുണ്ടായിരുന്നുവെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടറായിരുന്ന ഡിജിപി ജേക്കബ് തോമസ് പറഞ്ഞു. മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തളളിയ വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതി കുറ്റം ചെയ്തു, പ്രോസിക്യൂട്ട് ചെയ്യണം എന്നായിരുന്നു 2015...
Advertismentspot_img

Most Popular

G-8R01BE49R7