Tag: highcourt

നടി ആക്രമിക്കപ്പെട്ട കേസ്: വനിതാ ജഡ്ജിയെ നിയോഗിച്ചു; 9 മാസംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കണം; നടിയുടെ ആവശ്യം ന്യായമെന്ന് ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിച്ച് ഹൈക്കോടതി. പ്രത്യേക സിബിഐ കോടതി ജഡ്ജി ഹണി വര്‍ഗീസാണ് വാദം കേള്‍ക്കുക. പ്രത്യേക കോടതിയും ജഡ്ജിയും വേണമെന്ന നടിയുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. 9 മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു....

ഹര്‍ത്താല്‍ നഷ്ടം; ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഹര്‍ത്താലിനെതിരെ കര്‍ശന നടപടികളുമായി കേരള ഹൈക്കോടതി. കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കാന്‍ ഹൈക്കോടതി...

രാജേന്ദ്രന്‍ എംഎല്‍എയ്ക്ക് തിരിച്ചടി; മൂന്നാറിലെ അനധികൃത നിര്‍മാണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മൂന്നാറിലെ അനധികൃത നിര്‍മാണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ അടക്കം അഞ്ചുപേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് കറുപ്പുസ്വാമി, പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താന്‍, കോണ്‍ട്രാക്ടര്‍ ചിക്കു, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍...

കുഞ്ഞനന്തന് ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയാല്‍ പോരേ..? പുറത്തുപോകേണ്ട ആവശ്യമുണ്ടോയെന്ന് ഹൈക്കോടതി; സര്‍ക്കാരിന് വീണ്ടും തിരിച്ചടി

കൊച്ചി: പി.കെ. കുഞ്ഞനന്തന് പരോള്‍ നല്‍കുന്നതിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന കുഞ്ഞനന്തന്‍, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചികിത്സയ്ക്കായി പരോള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശിക്ഷ താല്‍കാലികമായി തടഞ്ഞ് ചികിത്സക്ക് അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. കുഞ്ഞനന്തന് മെഡിക്കല്‍...

കുഞ്ഞനന്തന് സുഖമായി ജയിലില്‍ കിടന്നൂടേ..? നടക്കാന്‍ വയ്യ എന്നതൊന്നും പ്രശ്‌നമല്ല: ഹൈക്കോടതി സര്‍ക്കാരിന് തിരിച്ചടി

കൊച്ചി: ആര്‍.എം.പി നേതാവ് ടി. പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി. ജാമ്യം അനവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇങ്ങനെ ചോദിച്ചത്. കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടെന്ന് കാണിച്ച് ...

എയ്ഡഡ് സ്‌കൂള്‍, കോളെജ് അധ്യാപക നിയമനം; സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെയും കോളേജുകളിലെയും അധ്യാപക നിയമനം നേരിട്ട് നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് പിഎസ്‌സി ഹൈക്കോടതിയെ അറിയിച്ചു. നിയമനം പിഎസ്‌സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നിലപാട് അറിയിച്ചത്. നിലവില്‍ റിക്രൂട്ടിംഗ് ഏജന്‍സിമാത്രമാണെന്ന് പിഎസ്‌സി ഹൈക്കോടതിയെ അറിയിച്ചു. നിയമനം നടത്താനുള്ള പൂര്‍ണ്ണ അധികാരം ഏറ്റെടുക്കാനുള്ള...

നാട്ടുകാരെ കാണിക്കാന്‍ സമരം ചെയ്യരുത്; പ്രശ്നപരിഹാരത്തിന് ശ്രമിക്കുമ്പോള്‍ സമരമെന്തിന്? കെഎസ്ആര്‍ടിസി പണിമുടക്കിനെതിരേ ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിനെതിരെ ശക്തമായ നിലപാടുമായി ഹൈക്കോടതി. നാട്ടുകാരെ കാണിക്കാന്‍ സമരം ചെയ്യരുതെന്ന് പറഞ്ഞ കോടതി പ്രശ്നപരിഹാരത്തിന് ശ്രമം നടക്കുമ്പോള്‍ സമരമെന്തിനെന്നും ചോദിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്‍കി എന്നത് സമരം നടത്താനുള്ള അവകാശമല്ലെന്നും പൊതുഗതാഗത സംവിധാനമെന്ന നിലയില്‍ സമരം നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. ബുധനാഴ്ച...

സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ച കേസില്‍ നടനെ അറസ്റ്റ് ചെയ്‌തേക്കും; ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളി

കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ച കേസില്‍ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എത്രയും പെട്ടെന്ന് ഹാജരാകണമെന്നും കോടതി നിര്‍ദേശം നല്‍കി. ഇതോടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ 12 ന് കൊല്ലം ചവറയില്‍ ബിജെപി അധ്യക്ഷന്‍...
Advertismentspot_img

Most Popular