കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടി ശ്വേതമേനോൻ എത്തി. മലയാള സിനിമയില്‍ പവര്‍ഗ്രൂപ്പ് ഉണ്ടാകാമെന്നും ഇതിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടാകുമെന്നും ശ്വേതാ മേനോന് പറഞ്ഞു.. അനധികൃത വിലക്ക് താനും നേരിട്ടെന്നും കരാര്‍ ഒപ്പിട്ടശേഷം ഒന്‍പത് സിനിമകള്‍ ഇല്ലാതെയായത് അതിന്റെ ഭാഗമായിട്ടാണെന്നും പറഞ്ഞു....
കൊച്ചി: യുവനടിയെ ചെറുപ്രായത്തില്‍ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തൽ ഉണ്ടായതിന് പിന്നാലെ താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു. ഇന്നു പുലര്‍ച്ചെ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് കൈമാറിയത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണു സിദ്ദിഖ് മോഹൻലാലിന് അയച്ച കത്തിലുള്ളത്....
കൊച്ചി: സിനിമാതാരം സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത്. സിദ്ദിഖില്‍ നിന്ന് തന്റെ ചെറിയ പ്രായത്തില്‍ ലൈംഗികാതിക്രമം നേരിട്ടതായാണ് രേവതി ആരോപിക്കുന്നത്. 2019 മുതല്‍ രേവതി ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു സിദ്ദിഖ് തന്നെ ബന്ധപ്പെട്ടതെന്നും രേവതി പറയുന്നു.
വ്യാജമെന്ന് കരുതിയ...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ പോക്സോ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക പി.ഇ.ഉഷ ആഭ്യന്തരവകുപ്പിന് പരാതി നല്‍കി. അല്‍ത്തിയ സ്ത്രീ കൂട്ടായ്മയ്ക്കു വേണ്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടിലെ 41-ാം പേജിലെ 82-ാം ഖണ്ഡിക ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. പോക്സോ നിയമ...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിർണായക ഇടപെടൽ നടത്തിയ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തു നടപടിയെടുക്കാൻ സാധിക്കുമെന്ന് സർക്കാർ അറിയിക്കണമെന്നും സമ്പൂർണ റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കാനും ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ 10–15 പേരടങ്ങുന്ന ഒരു മാഫിയയുടെ കൈപ്പിടിയിലാണെന്ന വിവരങ്ങൾ ആണ് പുറത്തുവരുന്നത്. മറ്റു നടൻമാർക്കും നടിമാർക്കും ഈ മാഫിയ വിലക്കേർപ്പെടുത്തി ദ്രോഹിക്കുകയാണെന്നും റിപ്പോർട്ടിലൂടെ വ്യക്തമാകുന്നു. സ്ത്രീകളെക്കാൾ കൂടുതൽ പുരുഷൻമാരാണ് ഈ പരാതി ഉന്നയിച്ചത്. നിർമാതാക്കളും...
കൊച്ചി: മലയാള സിനിമയില്‍ നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞ് നടന്‍ തിലകന്റെ മകള്‍ സോണിയ. മുറിയിലേക്കു വരണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രമുഖ നടന്‍ വിളിച്ചു, സന്ദേശങ്ങള്‍ അയച്ചു. നടന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ല. അച്ഛനെ പുറത്താക്കിയതില്‍ മോളോടു മാപ്പ് പറയണം എന്നു പറഞ്ഞാണ് വിളിച്ചതെന്നും സോണിയ...