മലപ്പുറം : ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും ആറ് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരും...
കൊറോണ: വൈറസ് ബാധ തടയുന്നതിനായി തങ്ങളാല്‍ ആകുന്ന സുരക്ഷാനടപടികള്‍ സ്വീകരിക്കുകയാണ് ലോകമെങ്ങും. ദീര്‍ഘ കാലത്തെ ലോക്ഡൗണ്‍ കാലത്തിനു ശേഷം ഇപ്പോള്‍ പലയിടങ്ങളിലും ഓഫിസുകളും കടകളും തുറന്നു പ്രവര്‍ത്തിക്കാനും തുടങ്ങി. വൈറസ് ഉള്ളില്‍ പ്രവേശിക്കാതിരിക്കാന്‍ ജനലുകളും കതകും അടച്ചു മൂടിയിട്ടാല്‍ മതിയെന്ന് ചിന്തിക്കുന്ന ആളുകളാണോ...
ന്യൂഡല്‍ഹി: കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തില്‍ സജീവ പങ്കാളിയാണ് മലയാളിയായ സാജു കുരുവിള. എയര്‍ ഇന്ത്യ ക്യാബിന്‍ സൂപ്പര്‍വൈസറായ സാജു നടന്‍ പൃഥ്വിരാജിനെ ഉള്‍പ്പെടെ നിരവധി പേരെ രാജ്യത്തെത്തിച്ചതിന്റെ സന്തോഷത്തിലാണ്.
സംഗീതത്തിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് സാജു. 2015 ല്‍ ആഭ്യന്തര യുദ്ധം നാശം...
വാഷിങ്ടന്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അറുപത്തിയൊന്ന് ലക്ഷം കടന്നു. ഇതുവരെ 61,49,726 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,70,500 ആയി. യുഎസില്‍ രോഗബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. മരണം 1,05,548.
ബ്രസീലില്‍ രോഗബാധിതര്‍ അഞ്ചുലക്ഷത്തോട് അടുക്കുകയാണ്. മരണസംഖ്യ 28,834 ആയി. ഒരു ദിവസം...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജൂണ്‍ 30 വരെ ലോക്ഡൗണ്‍ തുടരും. ജൂണ്‍ എട്ടു മുതല്‍ വിപുലമായ ഇളവുകള്‍ അനുവദിക്കും. ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ജൂണ്‍ എട്ടുമുതല്‍ തുറക്കാം.
ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ എന്നിവയും തുറക്കാം. ആരോഗ്യ വകുപ്പിന്റെ...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തുടരുന്നതിനിടെ പുതിയ 145 ജില്ലകള്‍ വൈറസിന്റെ പ്രഭവ സ്ഥാനമായി മാറിയേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 145 ഗ്രാമീണ ജില്ലകളിലെ കോവിഡ് വ്യാപന നിരക്ക് വര്‍ധിച്ചിട്ടുണ്ട്. കൃത്യമായ കരുതല്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ ഇവ വൈറസിന്റെ പ്രഭവകേന്ദ്രമാകും. അതിഥി തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് തിരികെയെത്തുന്നതോടെ...