തിരുവനന്തപുരം: ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വരുന്ന സഞ്ചാരികള്‍ക്ക് ഹര്‍ത്താല്‍ വലിയ പ്രയാസമുണ്ടാക്കുന്നു. ഇക്കാരണം കണക്കിലെടുത്ത് ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള മാര്‍ഗമാണ്...
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രണ്ടാഴ്ചത്തേക്ക് കൂടി പ്രകടനങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും നിയന്ത്രണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം നീട്ടിയത്.
സാമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തിയ ഹര്‍ത്താലിനിടെ അക്രമം അരങ്ങേറിയ കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ദിവസം ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. സിറ്റി പൊലീസ് കമ്മിഷണറുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ്...
തിരുവനന്തപുരം: കത്വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രധാന പ്രതികള്‍ പിടിയില്‍. കിളിമാനൂര്‍ സ്വദേശികളായ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.
ആദ്യ സന്ദേശം പോസ്റ്റ് ചെയ്തത് കിളിമാനൂര്‍...
തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിലെ അക്രമങ്ങളില്‍ ആഭ്യന്തര വകുപ്പ് നടപടി കടുപ്പിക്കുന്നു. അറസ്റ്റിലായവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചു. കത്വയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ പേര് പരസ്യമാക്കിയെന്ന് തെളിഞ്ഞാല്‍ പോക്സോ ചുമത്താനാണ് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയത് വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടാണെന്നു ഇന്നലെ...
തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപക അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മലബാറില്‍...
തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിന്റെ ഉറവിടം ഉറവിടം കണ്ടെത്താല്‍ പൊലീസ് അന്വേഷണം തുടങ്ങി. ഡിജിപി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങളും പ്രത്യേക സംഘം അന്വേഷിക്കും. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് അക്രമത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്ത കാര്യവും...
കൊച്ചി: സോഷ്യല്‍ മീഡിയ ആഹ്വാന പ്രകാരം നടത്തിയ ഹര്‍ത്താലില്‍ വ്യാപമായി കടകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് മലപ്പുറം താനൂരില്‍ നാളെ വ്യാപാരി ഹര്‍ത്താല്‍. ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി.വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ഹര്‍ത്താലില്‍ അക്രമങ്ങള്‍ അരങ്ങേറിയതോടെ മലപ്പുറം ജില്ലയുടെ ചില...
മലപ്പുറം: ഹര്‍ത്താലിനെ തുടര്‍ന്ന് വ്യാപകമായി അക്രമങ്ങളും പൗരാവകാശ ധ്വംസനങ്ങളും നടന്നുവരുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ പൊലിസ് മേധാവി അറിയിച്ചു. ഇന്ന് വൈകീട്ട് നാല് മണി മുതല്‍...