Tag: Government

ജെസ്‌നയെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് സര്‍ക്കാര്‍; കാട്ടിലും കടലിലും അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് കോടതി

കൊച്ചി: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്ന മരിയ ജയിംസിനെ വീട്ടില്‍ നിന്ന് ആരും തട്ടിക്കൊണ്ട് പോയതല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൃതമായ സൂചനയുണ്ടോയെന്ന ചോദ്യത്തിന് അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. എന്നാല്‍ സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. കാട്ടിലും കടലിലും മറ്റും അന്വേഷിച്ച് നടന്നാല്‍...

അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയത് ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദിച്ച കേസില്ല, നിയമസഭയെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍; അച്ചടക്ക നടപടിയെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു

തിരുവനന്തപുരം: നിയമസഭയെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍. അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയത് അച്ചടക്ക നടപടിയുടെ ഭാഗമായാണെന്ന സര്‍ക്കാര്‍ വാദം തെറ്റ്. ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദിച്ചത് ജൂണ്‍ 13നാണ്. എന്നാല്‍ സിഐയെ സ്ഥലംമാറ്റിയ ഉത്തരവ് മെയ് 30ന് വന്നതാണ്. കേസ് അന്വേഷിച്ചതിലെ വീഴ്ചക്കുള്ള നടപടിയാണെന്ന് സര്‍ക്കാര്‍...

കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം; നീനുവിന്റെ പഠനം ഏറ്റെടുക്കാനും തീരുമാനം

തിരുവനന്തപുരം: കൊല്ലപ്പെട്ട കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഭാര്യ നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. നേരത്തെ യുവജന കമ്മീഷനും നീനുവിന് പത്ത് ലക്ഷം രൂപ സഹായമായി പ്രഖ്യാപിച്ചിരുന്നു. യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം വീട്ടിലെത്തിയാണ്...

കെവിന്‍ വധം: പോലീസിന് വീഴ്ച സംഭവിച്ചെന്ന് വി.എസ്; നീനുവിനെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി എ.കെ ബാലൻ

തിരുവനന്തപുരം: പ്രണയ വിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിനെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. പൂര്‍ണപിന്തുണയുമായി സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെവിന്റെ കൊലപാതകം പോലീസിന്റെ വീഴ്ചയെന്ന് വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തരവകുപ്പ് അടിയന്തരമായി ഇക്കാര്യം ശ്രദ്ധിക്കട്ടെയെന്നും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി...

നിപ്പ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം; ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതവും നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ് മരിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിപ്പ ബാധിതകരെ ചികിത്സിക്കുന്നതിനിടെ അസുഖം ബാധിച്ച് മരണപ്പെട്ട നഴ്സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 5...

സംസ്ഥാനത്ത് നടക്കുന്നത് കിരാത ഭരണം; പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി

ചെങ്ങന്നൂര്‍: പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി എംപി. സംസ്ഥാനത്ത് നടക്കുന്നത് കിരാത ഭരണമാണെന്ന് സുരേഷ് ഗോപി തുറന്നടിച്ചു. ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് പിണറായി സര്‍ക്കാരിനെതിരെ പ്രതികരണവുമായി താരം രംഗത്ത് വന്നത്. പ്രചരണത്തിനെത്തിയ താരത്തെ വഞ്ചിപ്പാട്ട് പാടിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ചെങ്ങന്നൂര്‍ നഗരസഭാ പരിധിയില്‍...

കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തു; കര്‍ശന നടപടി സ്വീകരിക്കണമെന്ന് കാനം

കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്നും സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രണ്ട് കൊലപാതകളങ്ങളാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്നത്. തിങ്കളാഴ്ച രാത്രി പളളൂരില്‍ സി.പി.ഐ.എം നേതാവ് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടതിന്റ പ്രതികാരമായാണ് ബിജെപി...

താമസിച്ച് ഓഫീസിലെത്തുന്നവര്‍ക്ക് ശമ്പളമില്ല!!! കടുത്ത നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. സമയത്ത് ജോലിക്കെത്താത്ത ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നഗരവികസന മന്ത്രാലയത്തിനു കീഴിലുള്ള ഓഫീസുകളില്‍ നഗരവികസന മന്ത്രി സത്യേന്ദ്ര ജെയ്ന്‍ മിന്നല്‍ പരിശോധന നടത്തിയതിനു ശേഷമാണ് സര്‍ക്കാര്‍...
Advertismentspot_img

Most Popular

G-8R01BE49R7