Tag: google

പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ പേ…

ആഗോളതലത്തില്‍ പുതിയ ഷോപ്പിങ് ഫീച്ചറുകളുമായി ഗൂഗിള്‍ പേ ആപ്പ് പരിഷ്‌കരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിവിധ ഗൂഗിള്‍ പേ ആപ്ലിക്കേഷനില്‍ നിന്നും വിവിധ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് വാങ്ങാന്‍ സാധിക്കുന്ന സൗകര്യം ഒരുക്കാനാണ് ഗൂഗിളിന്റെ ശ്രമം. പുതിയ ഫീച്ചറുകള്‍ ഗൂഗിള്‍ പേ സേവനത്തെ വാണിജ്യത്തിന് വേണ്ടിയുള്ള ഒരു...

കൊറോണയെ പിടിക്കാന്‍ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു..!!!

കൊറോണ വൈറസ് ബാധിതരായവരുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതിക വിദ്യയൊരുക്കാന്‍ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു. നേരത്തെ ഈ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കാമെന്നാണ് ഇരുകമ്പനികളും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിനായി പ്രത്യേകം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുന്നതില്‍ കമ്പനികള്‍ക്ക് താല്‍പര്യമില്ല....

ഫിസിക്‌സില്‍ പൂജ്യം മാര്‍ക്ക് വാങ്ങിയ യുവതിയെ അഭിനന്ദിച്ച് സുന്ദര്‍ പിച്ചെ

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്വാണ്ടം ഫിസിക്സില്‍ പൂജ്യം മാര്‍ക്ക് നേടിയ യുവതിയെ അഭിനന്ദിച്ച് ഗൂഗിള്‍ സിഇഒയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചൈ. സര്‍ഫിന നാന്‍സി എന്ന യുവതിയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്താണ് സുന്ദര്‍ പിച്ചൈ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് ക്വാണ്ടം ഫിസിക്സില്‍ പൂജ്യം...

ഏപ്രില്‍ മുതല്‍ ഗൂഗിള്‍ പ്ലസ് ഉണ്ടാവില്ല; നിങ്ങളുടെ വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ചെയ്യേണ്ടത്…

2019 ഏപ്രില്‍ രണ്ട് മുതല്‍ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കും. ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ സേവനങ്ങളിലൊന്നായ ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുകയാണെന്ന് കഴിഞ്ഞ നവംബറിലാണ് കമ്പനി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച അറിയിപ്പ് ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് അയച്ചുതുടങ്ങി. ഉപയോക്താക്കളുടെ കുറവും ഉപയോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്തുയരുന്ന ഉല്‍പ്പന്നമാക്കി നിലനിര്‍ത്തുന്നതില്‍ വെല്ലുവിളികളുള്ളതുകൊണ്ടുമാണ്...

ഇത് ചരിത്ര സംഭവം; ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം ലൈവ് നല്‍കി ഗൂഗിള്‍

മുംബൈ: ഇന്ത്യയുടെ 72ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ലൈവായി കാണിച്ച് ഗൂഗിള്‍. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ഗൂഗിള്‍ ലൈവായി കാണിക്കുന്നത്. കൂടാതെ മണിക്കൂറുകളായി ഗൂഗിള്‍ സെര്‍ച്ചില്‍ ട്രന്റിങ്ങില്‍ ഒന്നാമതായി നില്‍ക്കുന്നത് ഇന്ത്യന്‍ സ്വാതന്ത്രയ ദിനമാണ്. ദേശീയ മൃഗമായ കടുവ, ദേശീയ പക്ഷി മയില്‍, ദേശീയ പുഷ്പം...

ജാഗ്രതൈ…!!! ഗൂഗിള്‍ നിങ്ങളെ പിന്തുടരുന്നുണ്ട്..!!! വെളിപ്പെടുത്തലുമായി പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാല

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ ഉപഭോക്താക്കളെ പിന്തുടരുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല ഗവേഷകര്‍. ഉപയോക്താവ് നില്‍ക്കുന്ന കൃത്യമായ സ്ഥാനം ഗൂഗിള്‍ നിരീക്ഷിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രൈവസി സെറ്റിങ്സില്‍ ഇതിനെതിരെയുള്ള ഓപ്ഷന്‍ തുടര്‍ന്നാലും പല ഗൂഗിള്‍ സേവന ആപ്പുകളും ഉപയോക്താവിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു. ഗുഗിളില്‍ എന്തെങ്കിലും...

ഗൂഗിളില്‍ ഇഡിയറ്റ് എന്ന് തിരയുമ്പോള്‍ കിട്ടുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം!!!!

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ ആല്‍ഗരിതത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും അപഹസിക്കപ്പെടുന്നു. ഇത്തവണ ഇഡിയറ്റ് എന്ന തിരയുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ചിത്രം വരുന്ന തരത്തിലാണുള്ളത്. ഒരു ഓണ്‍ലൈന്‍ ആക്ടിവിസ്റ്റായ ഒരാള്‍ ഗൂഗിളിന്റെ ആല്‍ഗരിതത്തില്‍ തകരാറ് വരുത്തിയാണ് ഇത്തരത്തില്‍ വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയറ്റ് എന്ന വാക്കിന്...

ഗൂഗിളിനെതിരെ 34,000 കോടി രൂപ പിഴ ചുമത്തി യൂറോപ്യന്‍ യൂനിയന്‍

നിയമം തെറ്റിച്ചതിന് ഗൂഗിളിനെതിരെ ഭീമന്‍ തുക പിഴയിട്ട് യൂറോപ്യന്‍ യൂനിയന്‍. 4.34 ബില്യണ്‍ ഡോളര്‍ (ഏകദേശം 34,000 കോടി രൂപ) യാണ് പിഴയിട്ടത്. ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിലൂടെ സ്വന്തം ആപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നാണ് കേസ്. യൂറോപ്യന്‍ യൂനിയന്‍ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഗൂഗിള്‍...
Advertismentspot_img

Most Popular

G-8R01BE49R7