ജാഗ്രതൈ…!!! ഗൂഗിള്‍ നിങ്ങളെ പിന്തുടരുന്നുണ്ട്..!!! വെളിപ്പെടുത്തലുമായി പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാല

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ ഉപഭോക്താക്കളെ പിന്തുടരുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല ഗവേഷകര്‍. ഉപയോക്താവ് നില്‍ക്കുന്ന കൃത്യമായ സ്ഥാനം ഗൂഗിള്‍ നിരീക്ഷിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രൈവസി സെറ്റിങ്സില്‍ ഇതിനെതിരെയുള്ള ഓപ്ഷന്‍ തുടര്‍ന്നാലും പല ഗൂഗിള്‍ സേവന ആപ്പുകളും ഉപയോക്താവിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു.

ഗുഗിളില്‍ എന്തെങ്കിലും സെര്‍ച്ച് ചെയ്യുമ്പോഴും, ഗൂഗിള്‍ മാപ് ഉപയോഗിക്കുമ്പോഴും, കാലാവസ്ഥാ വിവരങ്ങള്‍ വായിക്കുമ്പോഴും എല്ലാം ഉപയോക്താവിന്റെ ലൊക്കേഷന്‍ കൃത്യമായി തിട്ടപ്പെടുത്താന്‍ ഗൂഗിളിനു കഴിയുന്നുണ്ട് എന്ന് ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍, കണ്ടെത്തലിനെതിരെ കമ്പനി രംഗത്തുവന്നിട്ടുണ്ട്. ഉപയോക്താക്കള്‍ക്കു സുഗമമായി ഗൂഗിള്‍ ഉപയോഗിക്കുന്നതിനായാണ് ലൊക്കേഷന്‍ ഹിസ്റ്ററി ഉപയോഗപ്പെടുത്തുന്നത്. ഇത് എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിവയ്ക്കാനും ഹിസ്റ്ററി മായ്ച്ചുകളയാനും ഉപയോക്താവിനു സാധിക്കും എന്നാണ് കമ്പനി പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7