Tag: Gold smuggling

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം ഫൈസല്‍ ഫരീദിലേക്ക് ; ഫൈസല്‍ ഫരീദ് എന്ന അജ്ഞാതന്‍ ആര്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിലേക്ക് എന്‍ഐഎ അന്വേഷണം നീളുന്നു. കേസില്‍ മൂന്നാം പ്രതിയായ ഫൈസലിന്റെ ബന്ധങ്ങളാണ് ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്. ഒരാഴ്ചയായി ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷും സന്ദീപും എന്‍ഐഎയുടെ വലയിലായതായാണു സൂചന. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫൈസല്‍ ഫരീദ് എന്ന അജ്ഞാത സ്വര്‍ണക്കടത്തുകാരന്റെ പേര്...

സ്വപ്ന സുരേഷിന്റെ ഫോണ്‍വിളി പട്ടികയില്‍ മന്ത്രിമാരും ഉന്നത ഐ.എ.എസ്-പോലീസ് ഉദ്യോഗസ്ഥരുമടക്കമുള്ള പ്രമുഖര്‍

കോട്ടയം: സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഫോണ്‍വിളി പട്ടികയില്‍ മന്ത്രിമാരും ഉന്നത ഐ.എ.എസ്-പോലീസ് ഉദ്യോഗസ്ഥരുമടക്കമുള്ള പ്രമുഖര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഇവരുടെ ഫോണിലേക്കും തിരിച്ചു സ്വപ്നയുടെ ഫോണിലേക്കും നിരവധി തവണ ബന്ധപ്പെട്ടതായി കസ്റ്റംസ് കണ്ടെത്തി. മന്ത്രിമാരെയും സ്പീക്കറെയും അറിയാമെന്നും പലതവണ വിളിച്ചതായും സ്വപ്നയുടേതായി...

സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ലാറ്റില്‍ ശിവശങ്കര്‍ താമസിച്ചിരുന്നു; വരുന്നത് രാത്രി ഒരുമണിക്ക്; കസ്റ്റംസ് റെയ്ഡിനെത്തി; പുതിയ വെളിപ്പെടുത്തലുകള്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം വഴി സ്വര്‍ണം കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള ഫെദര്‍ ടവര്‍ ഫ്‌ളാറ്റിലാണെന്ന് വിവരങ്ങള്‍. അതേസമയം സെക്രട്ടറിയേറ്റിന് സമീപത്തെ ഹെതര്‍ ടവര്‍ ഫ്‌ളാറ്റില്‍ ഐ.ടി. സെക്രട്ടറി...

പഞ്ചനക്ഷത്ര ഹോട്ടലില്‍ ആഡംബര സൗകര്യങ്ങളൊരുക്കി ലക്ഷക്കണക്കിനു രൂപ പൊടിച്ചു; രജിസ്‌ട്രേഷന്‍ ഫീസ് 6,000 രൂപ; സ്വപ്‌ന മുഖ്യ സംഘാടകയായി സര്‍ക്കാര്‍ നടത്തിയ കോണ്‍ക്ലേവില്‍ ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പങ്കെടുക്കാതിരുന്നതിന്റെ കാരണം…

നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് മുഖ്യസംഘാടകയുടെ റോള്‍ വഹിച്ച സ്‌പേസ് കോണ്‍ക്ലേവില്‍ നിന്ന് ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പങ്കെടുത്തില്ല. സംസ്ഥാന സര്‍ക്കാര്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളിലായി കോവളത്തു നടത്തിയ കോണ്‍ക്ലേവില്‍നിന്ന് ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ വിട്ടുനിന്നത് നടത്തിപ്പിനെക്കുറിച്ചു സംശയം...

സ്വപ്‌നയുടെ വ്യാജ ബിരുദം; പുറത്തുവരുന്നത് ഹൈടെക് വ്യാജരേഖ മാഫിയയുടെ പ്രവര്‍ത്തനം; ആശ്ചര്യം പ്രകടിപ്പിച്ച് സര്‍വകലാശാല

തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദം വഴി ചുരുളഴിയുന്നതു മഹാരാഷ്ട്രയിലെ ഡോ.ബാബാസാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയുടെ പേരില്‍ നടക്കുന്ന ഹൈടെക് വ്യാജരേഖ മാഫിയയുടെ പ്രവര്‍ത്തനം. സ്വപ്നയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിലെ റജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ച് 'ഉറപ്പാക്കാന്‍' സര്‍വകലാശാലയുടെ പേരും ചിഹ്നവും ഉപയോഗിച്ച് വ്യാജ...

ഭാര്യമാരുടെ മൊഴികളില്‍ സ്വപ്‌നയെക്കൂടാതെ മറ്റു രണ്ടു പേരും; ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധം..?

സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളില്‍ സ്വപ്നയ്ക്കു പുറമേ മറ്റു രണ്ടു പേരെക്കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. ഇവരുടെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണു സ്വര്‍ണക്കടത്തിനു ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്. സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴികള്‍ മജിസ്‌ട്രേട്ട് മുന്‍പാകെ രേഖപ്പെടുത്തും....

സ്വര്‍ണക്കടത്ത് കേസ് : എന്‍ഐഎ ഏറ്റെടുത്തതോടെ ചിലര്‍ക്ക് നെഞ്ചിടിപ്പ് കൂടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയ്ക്കുവിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ഐഎ അന്വേഷണം ആരംഭിച്ചതായാണ് മനസിലാകുന്നത്. അവരുടെ നടപടികള്‍ തുടരട്ടെ. എന്‍ഐഎ ഫലപ്രദമായി അന്വേഷിക്കാന്‍ പറ്റിയ ഏജന്‍സിയാണ്. എന്‍ഐഎ പറ്റില്ല സിബിഐ വേണം എന്ന് എങ്ങനെയാണ് പറയുകയെന്ന് ചോദ്യത്തിനു മറുപടിയായി...

‘നീതി കിട്ടും എന്ന വിശ്വാസം ഉണ്ടായിരുന്നു…; സ്വപ്‌നയുടെ വ്യാജ പരാതിയെ തുടര്‍ന്ന് ശിക്ഷ അനുഭവിക്കേണ്ടിവന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്റെ ഭാര്യ

തിരുവനന്തപുരം: 'നീതി കിട്ടും എന്ന വിശ്വാസം ഉണ്ടായിരുന്നു. അന്ന് അനുഭവിച്ച പ്രയാസങ്ങള്‍ ആര്‍ക്കും ഉണ്ടാകരുതെന്ന പ്രാര്‍ഥന മാത്രമേ ഉള്ളൂ. വര്‍ഷങ്ങളായി കൂടെയുള്ള ജീവനക്കാരനെ കുരുക്കില്‍പ്പെടുത്താന്‍ എയര്‍ ഇന്ത്യയിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നപ്പോള്‍ മാനസികമായി തകര്‍ന്നുപോയി'– സ്വര്‍ണക്കടത്തു കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷ്...
Advertismentspot_img

Most Popular

G-8R01BE49R7