Tag: Gold smuggling

സ്വര്‍ണം കൈമാറാന്‍ ബ്യൂട്ടി പാര്‍ലറും വര്‍ക്ക്‌ഷോപ്പും വീടുകളും; പുതിയ വെളിപ്പെടുത്തലുകള്‍..

സ്വപ്നയും സംഘവും തിരുവനന്തപുരത്ത് വാടക വീടുകൾ എടുത്ത് കൂട്ടിയത് സ്വർണം കൈമാറാനുള്ള കേന്ദ്രങ്ങളാക്കാനാണെന്ന് എൻഐഎ നിഗമനം. അഞ്ച് മാസത്തിനിടെ സ്വപ്ന വാടകയ്ക്കെടുത്തത് രണ്ട് വീട് ഉൾപ്പെടെ നാല് കെട്ടിടങ്ങൾ. സന്ദീപിന്റെ ബ്യൂട്ടി പാർലറും വർക് ഷോപ്പും ഉൾപ്പെടെ 7 ഇടങ്ങളിൽ വച്ച് സ്വർണം കൈമാറി....

ഭര്‍ത്താവ് ഡെപ്യൂട്ടി കളക്ടറാണെന്ന് പറഞ്ഞു; സ്വപ്‌നയ്‌ക്കെതിരേ എന്‍.ഐ.എ.യ്ക്ക് സുപ്രധാന തെളിവുകള്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നേരത്തെ താമസിച്ച വീട്ടിൽനിന്നും എൻ.ഐ.എ.യ്ക്ക് സുപ്രധാന തെളിവുകൾ ലഭിച്ചതായി സൂചന. കഴിഞ്ഞദിവസം സ്വപ്നയുമായി എൻ.ഐ.എ. സംഘം നടത്തിയ തെളിവെടുപ്പിൽ സ്വർണക്കടത്തിന്റെ ഗൂഢാലോചന സംബന്ധിച്ച തെളിവുകളടക്കം ലഭിച്ചെന്നാണ് വിവരം. അതേസമയം, ഈ വീട്ടിൽനിന്ന് താമസം മാറുന്നതിന് മുമ്പ്...

മന്ത്രി ജലീലിനെതിരെ പ്രധാനമന്ത്രിക്ക് പരാതി

കൊച്ചി: ഫോറിൻ കോൺട്രിബൂഷൻ റെഗുലേറ്ററി ആക്റ്റ് (ഫെറ) ലംഘനം ആരോപിച്ച് മന്ത്രി കെ.ടി. ജലീലിനെതിരെ യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പ്രധാനമന്ത്രിക്ക് പരാതി നൽകി. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം പുറത്ത് വന്നതിനെ തുടർന്ന് ഫെറ ലംഘനത്തിന്റെ തെളിവുകൾ...

സ്പീക്കര്‍ പ്രതിയുടെ കട ഉദ്ഘാടനത്തിന് പോയത് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ

സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സംരംഭത്തിന്റെ ഉദ്ഘാടകനായി പങ്കെടുത്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ വിമര്‍ശിച്ച് സി ദിവാകരന്‍ എംഎല്‍എ. സഭാ സമ്മേളനം നടക്കുന്ന സമയത്തായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. സഭാ സമ്മേളനം ഒഴിവാക്കി പങ്കെടുക്കേണ്ട ചടങ്ങായിരുന്നില്ല വര്‍ക്ക് ഷോപ്പ് ഉദ്ഘാടനമെന്ന് എംഎല്‍എ കുറ്റപ്പെടുത്തി. പ്രാദേശിക...

അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ ചോദ്യം ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയാണ് ജയഘോഷിനെ ചോദ്യം ചെയ്തത്. ഐബി ഉദ്യോഗസ്ഥരും ജയഘോഷിൽ നിന്ന് വിവരം ശേഖരിച്ചു. കിംസ് ആശുപത്രിയിൽ വച്ചാണ് നാലംഗ ഉദ്യോഗസ്ഥ സംഘം ഇയാളെ ചോദ്യം ചെയ്തത്....

സ്വര്‍ണം പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ സ്വപ്‌ന അവസാനത്തെ അടവ് ഇറക്കി; കസ്റ്റംസിന് അയച്ച ഇ-മെയില്‍ പുറത്ത്

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കവെ പ്രതികള്‍ക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തില്‍ ജൂണ്‍ 30നെത്തിയ സ്വര്‍ണമടങ്ങിയ പാഴ്സല്‍ പിടികൂടുമെന്നായപ്പോള്‍ യുഎഇയിലേക്കുതന്നെ തിരിച്ചയയ്ക്കാന്‍ യുഎഇ കോണ്‍സുലേറ്റിലെ ഷാര്‍ഷ് ദ് അഫയേഴ്സിനു വേണ്ടി സ്വപ്ന സുരേഷ് കത്തയച്ചു. സ്വപ്ന അയച്ച ഇ-മെയില്‍ സന്ദേശത്തിന്റെ പകര്‍പ്പ് പുറത്തായി....

ശിവശങ്കറിനെ അറസ്റ്റുചെയ്യാന്‍ നീക്കം..? ആറ് വിദേശ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റിനു വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ഫോണിലേക്കു വന്ന ആറു വിദേശകോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റുചെയ്യാന്‍ അന്വേഷണ സംഘം തീരുമാനമെുടത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ രണ്ടെണ്ണം ഇന്റര്‍നെറ്റ് വഴിയുള്ള കോളുകാണ്. സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ സ്വപ്നയും സരിത്തും കൂട്ടുപ്രതികളും...

സ്വര്ണക്കടത്ത് കേസില്‍ അറ്റാഷെയെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു

തിരുവനന്തപുരം‍: സ്വര്ണക്കടത്ത് കേസില്‍ അറ്റാഷെയെ യുഎഇ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന് കീഴിലെ അന്വേഷണ ഏജന്‍സിയാണ് അറ്റാഷെ റാഷിദ് ഖാമീസ് അല്‍ അസ്മിയ അലി മുസൈക്രി അല്‍ അസ്മിയയെ ചോദ്യം ചെയ്തത്.യുഎഇയില്‍ എത്തിയ ഉടന്‍ ഇയാളെ അന്വേഷണ ഏജന്‍സി വിളിപ്പിച്ചിരുന്നു. ...
Advertismentspot_img

Most Popular

G-8R01BE49R7