സ്വര്ണക്കടത്ത് കേസില്‍ അറ്റാഷെയെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു

തിരുവനന്തപുരം‍: സ്വര്ണക്കടത്ത് കേസില്‍ അറ്റാഷെയെ യുഎഇ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന് കീഴിലെ അന്വേഷണ ഏജന്‍സിയാണ് അറ്റാഷെ റാഷിദ് ഖാമീസ് അല്‍ അസ്മിയ അലി മുസൈക്രി അല്‍ അസ്മിയയെ ചോദ്യം ചെയ്തത്.യുഎഇയില്‍ എത്തിയ ഉടന്‍ ഇയാളെ അന്വേഷണ ഏജന്‍സി വിളിപ്പിച്ചിരുന്നു.

അറ്റാഷെയുടെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍, തലസ്ഥാനത്തും യുഎഇയിലുമായി ബന്ധം പുലര്‍ത്തിയവരുടെ വിവരങ്ങള്‍ എന്നിവ ഏജന്‍സി ശേഖരിച്ചു. കസ്റ്റംസ് ബാഗേജ് തടഞ്ഞപ്പോള്‍ തിരിച്ചയക്കാന്‍ അറ്റാഷെ ശ്രമിച്ചതിന് പിന്നിലെ കാരണങ്ങളും തേടി.യുഎഇയിലുള്ള കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ അല്‍സാവിയോടും വിശദാംശങ്ങള്‍ തേടി.

കോണ്‍സുലേറ്റ് ജനറല്‍ അടക്കം ഏഴ് യുഎഇ പൗരന്മാരുണ്ടായിരുന്ന കോണ്‍സുലേറ്റില്‍ ഇപ്പോള്‍ ഒരാളെ ഉള്ളൂ.

എന്‍ഐഎ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ഏജന്‍സികള്‍ക്ക് അറ്റാഷെയില്‍ നിന്ന് വിവരം തേടണമെങ്കില്‍ അതിന് യുഎഇ സൗകര്യമൊരുക്കും. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്ന പ്രകാരം ഇതിന് യുഎഇ അംഗീകാരം നല്‍കും. അറ്റാഷെയില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ ഉള്‍പ്പെടെ ഒരുക്കാന്‍ യുഎഇ സജ്ജമെന്നാണ് വിവരം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7