തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. ഇതിനായി ശിവശങ്കര്‍ പേരൂര്‍ക്കട പോലീസ് ക്ലബ്ബിലെത്തി. ശിവശങ്കര്‍ പോലീസ് ക്ലബ്ബിലെത്തുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ...
കൊച്ചി: സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കെ.ടി.റമീസും അറസ്റ്റിലായി. ഇവരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. സ്വപ്നയുടെയും സന്ദീപിന്റെയും സ്വത്ത് കണ്ടുകെട്ടാന്‍ നടപടികള്‍ തുടങ്ങി. ബാങ്ക് നിക്ഷേപത്തിന്റെ വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു.
അതേസമയം, സ്വര്‍ണക്കടത്തില്‍, യു.എ.ഇ കോണ്‍സുലേറ്റ്...
കൊച്ചി : സ്വര്‍ണക്കടത്തിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന 'ഗോള്‍ഡ് സിന്‍ഡിക്കറ്റ്' പ്രവര്‍ത്തിച്ചതായി സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ റവന്യു ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായിരുന്ന കസ്റ്റംസ് സൂപ്രണ്ട് എസ്.പി. രാധാകൃഷ്ണന്റെ ഒത്താശയോടെ തിരുവനന്തപുരം വിമാനത്താവളം വഴി 705 കിലോഗ്രാം സ്വര്‍ണം കടത്തിയതായും ഒരു...
കൊച്ചി: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസ് അന്വേഷണം മുറുകുന്നതിനിടെ കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ പുറപ്പെടുവിച്ച സ്ഥലം മാറ്റ ഉത്തരവ് വിവാദമായി. എന്നാല്‍ സാധാരണയുണ്ടാകാറുള്ള സ്ഥലം മാറ്റ ഉത്തരവ് മാത്രമാണ് ഇതെന്നാണ് വിശദീകരണം. സ്വര്‍ണക്കടത്ത് കേസിനെയൊ അന്വേഷണത്തെയൊ ഒരു തരത്തിലും ബാധിക്കുന്നതല്ലെന്നും കസ്റ്റംസ് കമ്മിഷണര്‍ ഓഫിസില്‍...
സ്വര്‍ണക്കടത്ത് കേസ് വഴിത്തിരിവിലെത്തിനില്‍ക്കേ കസ്റ്റംസ് അന്വേഷണസംഘത്തെ ഉടച്ചുവാര്‍ക്കാന്‍ നീക്കം. വിവാദത്തിന് തിരികൊളുത്തി, അന്വേഷണത്തില്‍ ഏറ്റവും ശക്തമായി നില്‍ക്കുന്ന പത്തുപേരെ സ്ഥലംമാറ്റിയാണ് ഉത്തരവിറങ്ങിയത്.
കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റുകളിലേക്കു മാറ്റിയിട്ടുള്ളത്. അന്വേഷണസംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത്...
തിരുവനന്തപുരം:സ്വർണക്കടത്ത് കേസ് വഴിത്തിരിവിലെത്തിനിൽക്കേ കസ്റ്റംസ് അന്വേഷണസംഘത്തിലെ 8 പേർക്ക് സ്ഥലംമാറ്റം . 6 സൂപ്രണ്ട് മാരെയും 2 ഇൻസ്പെക്ടർമാരെയുമാണ് സ്ഥലം മാറ്റുന്നത്. ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് സ്ഥലം മാറ്റമെന്നാണ് വിശദീകരണം.
കൊച്ചി കസ്റ്റംസ് കമ്മിഷണർ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റുകളിലേക്കു...
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിന്റെ വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. ആക്കുളത്തെയും വട്ടിയൂര്‍ക്കാവിലെയും വീടുകളിലാണ് പരിശോധന നടത്തിയത്. കസ്റ്റംസ് സംഘം നേരത്തെ തന്നെ ജയഘോഷിനെ ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണ് ജയഘോഷ് മൊഴി നല്‍കിയിരിക്കുന്നതെങ്കിലും ഇത് കസ്റ്റംസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. പലപ്പോഴും സരിത്തിനൊപ്പമോ സരിത്തിന്...