Tag: Gold smuggling

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സി.പി.എം -ബി.ജെ.പി ധാരണ

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടാക്കിയെന്ന് ഉറച്ചുവിശ്വസിക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.എം.പി സ്ഥാപക സമ്മേളനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു. രാജ്യദ്രോഹ കേസിന്റെ അന്വേഷണം എത്തിനില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തരിലേക്കാണ് സംശയത്തിന്റെ വിരല്‍ നീളുന്നത്....

നേരിടാനുള്ളത് 56 ചോദ്യങ്ങള്‍; ശിവശങ്കര്‍ കൊച്ചി എന്‍ഐഎ ഒഫീസിലെത്തി

കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ. ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തി. പുലര്‍ച്ച നാലരയോടെയാണ് ശിവശങ്കര്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി എ.എന്‍.ഐയുടെ പ്രത്യേക...

സ്വപ്‌ന സുരേഷിന്റെ നിയമനം കൂടുതല്‍ തെളിവുകള്‍ പുറത്ത്..

സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്പേസ് പാർക്ക് കൺസൽറ്റൻസി കരാർ റദ്ദാക്കാനുള്ള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നോട്ടിസിലെ ആരോപണങ്ങൾ നിഷേധിച്ച് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സിന്റെ മറുപടി. സ്വപ്ന സുരേഷിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നാണു പിഡബ്ല്യുസിയുടെ നിയമവിഭാഗം കെഎസ്ഐടിഐഎല്ലിന്റെ അഭിഭാഷകനു മറുപടി...

മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ശിവശങ്കര്‍; ചോദ്യം ചെയ്ത് വിട്ടയച്ചാല്‍ സര്‍ക്കാരിന് ആശ്വാസം

എൻഐഎയ്ക്കു മുന്നിൽ ഇന്നു ചോദ്യംചെയ്യലിനു ഹാജരാകുന്നതിനു മുൻപ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുക എന്ന നിയമോപദേശം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നിരസിച്ചു. ഒരുകുറ്റവും ചെയ്തിട്ടില്ലെന്നും അറസ്റ്റ് ഭയക്കുന്നില്ലെന്നും അദ്ദേഹം അഭിഭാഷകരെ അറിയിച്ചു. ഭീകര സംഘടനകൾക്കു സാമ്പത്തിക സഹായം നൽകാൻ വേണ്ടിയുള്ളതെന്നു...

ശിവശങ്കർ കൊച്ചിയിലേക്കു പുറപ്പെട്ടു; നിർണായക ചോദ്യം ചെയ്യൽ ഇന്ന്

സ്വർണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കൊച്ചി ഓഫിസിൽ രാവിലെ ഹാജരാകും. പുലർച്ചെ നാലരയോടെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കു പുറപ്പെട്ടു. ഒൻപതു മണിയോടെ കൊച്ചിയിലെത്തുമെന്നാണ് സൂചന. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കും മുൻപാണ് ചോദ്യം...

ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും കൊച്ചിയിൽ വിളിച്ചുവരുത്തിയാണ് എൻ ഐ എ യുടെ ചോദ്യംചെയ്യൽ വ്യാഴാഴ്ച നടന്ന ചോദ്യം ചെയ്യലിൽ കൊച്ചിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു സ്വർണക്കടത്ത് കേസിൽ സരിത്തിന്റെ മൊഴി ശിവശങ്കറിന് കുരുക്കായിരുന്നു സ്വർണക്കടത്തിൽ വിദേശ ബന്ധം അടക്കം...

ഓരോ സ്വര്‍ണക്കടത്തിനും 1500 യു.എസ് ഡോളര്‍ പ്രതിഫലം

കൊച്ചി : നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തുന്നതിനെക്കുറിച്ച് തിരുവനന്തപുരത്തെ യു.എ.ഇ മുന്‍ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും അറിയാമായിരുന്നുവെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. ഓരോ സ്വര്‍ണക്കടത്തിനും 1500 യു.എസ് ഡോളര്‍(ഏതാണ്ട് 1,12,000രൂപ) വീതം ഇവര്‍ക്കു പ്രതിഫലം നല്‍കിയതായും സ്വപ്ന സുരേഷ് കസ്റ്റംസിന്റെ...

100 കിലോയിലേറെ സ്വര്‍ണം കടത്തിയത് സാംഗ്ലിയിലേക്ക്; അവിടേക്ക് പൊകാനാവാതെ അന്വേഷണ സംഘം

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നൂറ് കിലോയിലധികം സ്വര്‍ണം മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്ന് കണ്ടെത്തി. സ്വപ്‌നയും കൂട്ടാളികളും നയതന്ത്ര ചാനല്‍വഴി കൊണ്ടുവരുന്ന സ്വര്‍ണത്തില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലെ സ്വര്‍ണപ്പണിക്കാരുടെ ജില്ലയായ സാഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്ന് റമീസും പിടിയിലായ മറ്റുള്ളവരും മൊഴി നല്‍കിയിട്ടുണ്ട്. കോലാപ്പൂരിനും പുണെയ്ക്കും മധ്യേയുള്ള...
Advertismentspot_img

Most Popular

G-8R01BE49R7