കൊച്ചി : നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടികൂടി റിമാന്‍ഡിലായിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റമീസിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന്, റമീസിനെ കഴിഞ്ഞ ദിവസം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന്...
: വിമാനത്താവളങ്ങള്‍ വഴി നടത്തുന്ന കള്ളക്കടത്തിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കിലോയ്ക്ക് ഒന്നരലക്ഷം രൂപയാണ് കസ്റ്റംസ് പാരിതോഷികമായി നല്‍കാറ്. രഹസ്യവിവരങ്ങള്‍ നല്‍കുന്നവരില്‍ ഭൂരിഭാഗംപേരും കസ്റ്റംസില്‍നിന്നുള്ള പാരിതോഷികം വാങ്ങാനെത്തുന്നില്ല.
രഹസ്യവിവരം നല്‍കുന്ന വ്യക്തികളുടെ വിവരം പുറത്താകുമെന്ന ഭയവും സ്വര്‍ണക്കടത്ത് മാഫിയാസംഘങ്ങള്‍ തിരിച്ചറിയാനുള്ള സാധ്യതയും കണക്കിലെടുത്താണ് പലരും രംഗത്ത്...
സെക്രട്ടേറിയറ്റിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നു സാങ്കേതിക വിഭാഗം. 83 ക്യാമറകളിലെ ദൃശ്യങ്ങളാണ് പകര്‍ത്തുന്നത്. 2019 ജൂലൈ ഒന്നു മുതല്‍ 2020 ജൂലൈ 12 വരെയുള്ള ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറിക്ക് എന്‍ഐഎ കത്ത് കൈമാറിയത്.
കഴിഞ്ഞദിവസം മുതലാണ് എന്‍ഐഎ ആവശ്യപ്പെട്ട...
തിരുവനന്തപുരം : തലസ്ഥാനത്ത് ഉന്നതരുടെ മറപറ്റി സ്വര്‍ണക്കടത്തിന്റെ അധോലോക സാമ്രാജ്യം കെട്ടിപ്പൊക്കിയത് അറിയാതെ പോയ സംസ്ഥാന പൊലീസിലെ ഇന്റലിജന്‍സ് വിഭാഗം സ്വന്തം പൊലീസുകാരന്‍ സ്വര്‍ണക്കടത്തിനൊപ്പം കൂടിയിട്ടും അറിഞ്ഞില്ല.
സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎയുടെ കണ്ണില്‍പ്പെട്ട യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ എസ്.ആര്‍. ജയഘോഷിന്റെ നിയമനം നടന്നത്...
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ എന്‍ഐഎ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. കൊച്ചി എന്‍ഐഎ ഓഫിസില്‍ നീണ്ട ഒന്‍പതു മണിക്കൂറത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് വിട്ടയച്ചത്. അഭിഭാഷകനുമായി ശിവശങ്കര്‍ കൂടിക്കാഴ്ച നടത്തും. അതിനിടെ, കസ്റ്റംസ് ഉദ്യോഗസ്ഥരും എന്‍ഐഎ ഓഫിസിലെത്തി. അഞ്ചു...
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എന്‍ഐഎ ചോദ്യം ചെയ്യലിനുശേഷം അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, കൊച്ചി എന്‍ഐഎ ഓഫിസിലെ ചോദ്യംചെയ്യല്‍ ഏഴാം മണിക്കൂറിലേക്കു കടക്കുകയാണ്.
കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദന, ബെംഗളൂരുവില്‍ നിന്നുള്ള എന്‍ഐഎ...
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂര്‍ പിന്നിട്ടു. ചോദ്യംചെയ്യലിന് ഒടുവില്‍ ശിവശങ്കറിനെ എന്‍ഐഎ അറസ്റ്റ് ചെയ്യുമോ അതോ വിട്ടയക്കുമോ എന്നതാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. രാവിലെ 9.30-ഓടെ ആരംഭിച്ച ചോദ്യംചെയ്യല്‍ അഞ്ച് മണിക്ക് ശേഷവും...
തിരുവനന്തപുരം :സംസ്ഥാന സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി.
എക്‌സ്റ്റേര്‍ണല്‍ ഹാര്‍ഡ് ഡിസ്‌കിലേക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജുലൈ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങളാണ് പകര്‍ത്തിയത്. സെക്രട്ടേറിയിലേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് എന്‍ഐഎ നേരത്തെ കത്ത്...