Tag: flood

പ്രളയം: ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍; അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയ റിപ്പോര്‍ട്ടല്ലെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം

തിരുവനന്തപുരം: പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയമായ റിപ്പോര്‍ട്ടല്ലെന്നും പ്രളയ ദുരിതനിവാരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്നുമാണ് സര്‍ക്കാരിന്റെ വാദം. ഇതെല്ലാം വിശദമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ശാസ്ത്രലോകം...

നേരത്തെ സംഭാവന പിരിക്കാന്‍ പോയിട്ട് എത്രകിട്ടി..? ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ സര്‍ക്കാര്‍

തിരുവനന്തപുരം: നവകേരള പുനര്‍നിര്‍മാണം കൂടി ലക്ഷ്യമിട്ടു മുഖ്യമന്ത്രിയും സംഘവും വീണ്ടും വിദേശ യാത്രയ്ക്ക് ഇന്നു പുറപ്പെടുമ്പോള്‍ മുന്‍പു നടത്തിയ യാത്രകള്‍ കൊണ്ട് എന്തു ഗുണമുണ്ടായെന്ന് ആര്‍ക്കുമറിയില്ല. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനഃസൃഷ്ടിക്കാന്‍ കഴിഞ്ഞ ഒക്ടോബറിലാണു 4 ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും യുഎഇയിലെത്തിയത്. സംഘം...

ഈവര്‍ഷവും കേരളത്തില്‍ കനത്ത മഴയുണ്ടാകും

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ രാജ്യത്തെല്ലായിടത്തും ഈ വര്‍ഷം കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം. കേരളത്തില്‍ കഴിഞ്ഞ കൊല്ലത്തെ പോലെ പ്രളയത്തിനുള്ള സാധ്യതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് താപനില ഉയര്‍ന്നു നില്‍ക്കുമെന്നും അറിയിപ്പില്‍ പറയുന്നു. പസഫിക് സമുദ്രത്തിന് മുകളില്‍...

അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചു; മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും എം.എം. മണി

കുമളി: പ്രളയത്തിന്റെ കാരണങ്ങളെക്കുറിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അമിക്കസ് ക്യൂറിക്കെതിരെ വിമര്‍ശവുമായി വൈദ്യുതിമന്ത്രി എം എം മണി. അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചെന്ന് മന്ത്രി ആരോപിച്ചു. മുന്‍ യു പി എ സര്‍ക്കാരിന്റെ ആളാണ് അമിക്കസ് ക്യൂറി. റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി...

പഞ്ചായത്ത് ദിനം ആഘോഷിക്കാന്‍ സര്‍ക്കാര്‍ നാല് കോടി ചെലവാക്കുന്നു; പ്രളയ ദുരിതത്തില്‍പെട്ടവര്‍ക്ക് 100 വീടുകള്‍ നിര്‍മിക്കാന്‍ ചെലവിടുന്ന തുക

തൃശൂര്‍: പ്രളയശേഷം നവകേരള നിര്‍മാണത്തിന് ചെലവുചുരുക്കുമെന്നു പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇപ്പോള്‍ കോടിക്കണക്കിന് രൂപ ചെലവാക്കി പഞ്ചായത്ത് ദിനം ആഘോഷിക്കുന്നു. ഇപ്പോഴും ആള്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നതിനിടെയാണ് തൃശൂര്‍ ജില്ലയില്‍ നാലുകോടിയോളം രൂപ ചെലവാക്കി പഞ്ചായത്ത് ദിനം ആഘോഷിക്കുന്നത്. നൂറുവീടെങ്കിലും വെച്ചുകൊടുക്കാനുള്ള പണമാണ് ഇത്തരത്തില്‍...

പ്രളയ സഹായമായി കേന്ദ്രം കേരളത്തിന് 3,100 കോടി രൂപ നല്‍കും; ചോദിച്ചത് 4,800 കോടി

ന്യൂഡല്‍ഹി / തിരുവനന്തപുരം: പ്രളയദുരിതാശ്വാസമായി കേരളത്തിന് കേന്ദ്രത്തില്‍നിന്ന് ആകെ 3100 കോടി രൂപ ലഭിക്കും. ഇപ്പോള്‍ നല്‍കിയിരിക്കുന്ന 600 കോടി രൂപ കഴിച്ചാല്‍ 2500 കോടി രൂപ അധിക സഹായം ലഭിക്കും. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണിത്. ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതിയുടെ അംഗീകാരത്തോടെ...

ചെറുതോണി അണക്കെട്ട് തുറന്നു; ആദ്യം 50 സെന്റീമിറ്റര്‍ ഉയര്‍ത്തി, പിന്നീട് 70 സെന്റീമീറ്ററാക്കി

തൊടുപുഴ: കേരളത്തില്‍ ഇന്നുമുതല്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പു ലഭിച്ചതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. മുന്‍കരുതലിന്റെ ഭാഗമായിട്ടാണു രാവിലെ 11 മണിയോടെ ഷട്ടര്‍ തുറന്നത്. ഒരു ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ അന്‍പതിനായിരം ലിറ്റര്‍ വെള്ളമാണു ആദ്യം പുറത്തേക്ക് ഒഴുക്കിയത്....

ഒരാഴ്ച കേരളത്തില്‍ മന്ത്രിമാര്‍ ഉണ്ടാവില്ല

കൊച്ചി: ഒരാഴ്ചയോളം കേരളത്തിലെ മന്ത്രിമാര്‍ മിക്കവരും ഇവിടെ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാരും വിവിധ രാജ്യങ്ങളിലേക്ക് യാത്ര പോകുന്നതോടെയാണ് ഈ അവസ്ഥ ഉണ്ടാകുക. ഈ മാസം 18 മുതല്‍ 21 വരെയാണ് പ്രവാസിമലയാളികളുടെ സഹായം...
Advertismentspot_img

Most Popular

G-8R01BE49R7