ഒരാഴ്ച കേരളത്തില്‍ മന്ത്രിമാര്‍ ഉണ്ടാവില്ല

കൊച്ചി: ഒരാഴ്ചയോളം കേരളത്തിലെ മന്ത്രിമാര്‍ മിക്കവരും ഇവിടെ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്.
പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാരും വിവിധ രാജ്യങ്ങളിലേക്ക് യാത്ര പോകുന്നതോടെയാണ് ഈ അവസ്ഥ ഉണ്ടാകുക. ഈ മാസം 18 മുതല്‍ 21 വരെയാണ് പ്രവാസിമലയാളികളുടെ സഹായം തേടിയുള്ള യാത്ര. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോ വകുപ്പുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥരോ മന്ത്രിമാരെ അനുഗമിക്കുന്നുണ്ട്. ഫലത്തില്‍ ആ ഒരാഴ്ച കേരളത്തില്‍ മന്ത്രിമാര്‍ മിക്കവരും ഇല്ലാത്ത അവസ്ഥയാവും. പര്യടനത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടാതെ പോയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ, വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, വനംമന്ത്രി കെ. രാജു എന്നിവരാണ്.
മലയാളികള്‍ കൂടുതലായുള്ള രാജ്യങ്ങളാണ് ഓരോ മന്ത്രിയും സന്ദര്‍ശിക്കുന്നത്.

മുഖ്യമന്ത്രിയുടെ മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദര്‍ശിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ് ചുവടെ…

മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇ.യിലാണ് പര്യടനം നടത്തുന്നത്. 18-ന് അബുദാബി, 19-ന് ദുബായ്, 20-ന് ഷാര്‍ജ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പരിപാടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.

ഒക്ടോബര്‍ 18-20: സൗദിഅറേബ്യ-ദമാം, ജിദ്ദ-എ.കെ.ബാലന്‍, ലോ സെക്രട്ടറി ഹരീന്ദ്രനാഥ്, ഒക്ടോ. 19: സൗദി-റിയാദ്- മാത്യു ടി. തോമസ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സുധീര്‍ ബാബു,

ഒമാന്‍-മസ്‌കറ്റ്, സലാല- എ.സി.മൊയ്തീന്‍, കുടുംബശ്രീ ഡയറക്ടര്‍ ഹരികിഷോര്‍,

ഖത്തര്‍-ദോഹ- ഡോ. കെ.ടി.ജലീല്‍, ന്യൂനപക്ഷകാര്യവകുപ്പ് സെക്രട്ടറി ഷാജഹാന്‍,

ബഹ്റൈന്‍-എം.എം. മണി, കെ.എസ്.ഇ.ബി. മാനേജിങ് ഡയറക്ടര്‍ എന്‍.എസ്.പിള്ള

ഒക്ടോ. 20: കുവൈത്ത് – ഇ.പി.ജയരാജന്‍, വ്യവസായ സെക്രട്ടറി സഞ്ജയ് കൗള്‍

ഒക്ടോ. 21: സിംഗപ്പൂര്‍- ഇ.ചന്ദ്രശേഖരന്‍, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എ.ടി. ജെയിംസ്,

മലേഷ്യ-ക്വാലാലംപുര്‍- പി. തിലോത്തമന്‍, കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ഹനീഷ് മുഹമ്മദ്

ഒക്ടോ. 20, 21: ഓസ്‌ട്രേലിയ-സിഡ്നി, മെല്‍ബണ്‍- ജെ. മേഴ്സിക്കുട്ടിയമ്മ, സാമൂഹികനീതിവകുപ്പ് സെക്രട്ടറി ജാഫര്‍ മാലിക്

ഒക്ടോ. 21: ന്യൂസീലന്‍ഡ്- ഓക്ലന്‍ഡ്-രാമചന്ദ്രന്‍ കടന്നപ്പള്ളി, പൊതുഭരണവകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ലണ്ടന്‍- കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍, ജര്‍മനി- ഫ്രാങ്ക്ഫുര്‍ട്- എ.കെ. ശശീന്ദ്രന്‍, കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി

നെതര്‍ലന്‍ഡ്‌സ്-ആംസ്റ്റര്‍ഡാം- മാത്യു ടി.തോമസ്, പൊതുമരാമത്ത് സെക്രട്ടറി കെ.എന്‍.സതീഷ്

ഒക്ടോ. 20, 21: അമേരിക്ക- ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ഷിക്കാഗോ- ഡോ.തോമസ് ഐസക്, കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്ടര്‍ പുരുഷോത്തമന്‍

ഒക്ടോ 21: കാനഡ- ലിവര്‍പൂള്‍, ടൊറന്റോ- വി.എസ്. സുനില്‍കുമാര്‍, പി.ആന്‍ഡ് എ.ആര്‍.ഡി. സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട്

ഒക്ടോ. 19-21: അമേരിക്ക- വാഷിങ്ടണ്‍, ടെക്‌സാസ്, ഫ്‌ലോറിഡ- ജി. സുധാകരന്‍, നോര്‍ക സി.ഇ.ഒ. ഹരികൃഷ്ണന്‍

ഒക്ടോബര്‍ 21: ശ്രീലങ്ക-കൊളംബോ- ടി.പി.രാമകൃഷ്ണന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7