തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യനിര്‍മിതമാണെന്നു രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ (ആര്‍ജിഐഡിഎസ്) പഠനറിപ്പോര്‍ട്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, സ്‌കൈമെറ്റ് എന്നിവയുടെ മുന്നറിയിപ്പുകള്‍ ഗൗരവമായി എടുത്തില്ല. ഇതുമൂലം ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയതില്‍ ഗുരുതരവീഴ്ചയുണ്ടായി. പേമാരിയെ തുടര്‍ന്ന് എല്ലാ അണക്കെട്ടുകളും നിറഞ്ഞു കവിഞ്ഞതോടെ അധികമായി വന്ന ജലം...
കണ്ണൂര്‍: റിപ്പബ്ലിക് ടിവി എംഡിയും അവതാരകനുമായ അര്‍ണബ് ഗോസ്വാമിക്കെതിരേ കേസ്. കേരളീയരെ നാണംകെട്ടവരെന്നു വിളിച്ച് അപമാനിച്ചതായി ആരോപിച്ച് സി.പി.എം. കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് യു.എ.ഇ.യില്‍നിന്ന് 700...
ദുബായ്: കേരളത്തെ പുനര്‍നിര്‍മിക്കാനായി യു.എ.ഇ.യില്‍നിന്ന് 300 കോടി രൂപയെങ്കിലും സമാഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാലുദിവസത്തെ യു.എ.ഇ.യിലെ ഔദ്യോഗിക പര്യടനത്തിനൊടുവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് നടത്തിയ അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. യു.എ.ഇ.യിലുള്ള നോര്‍ക്ക, ലോക കേരളസഭാ അംഗങ്ങള്‍ക്കൊപ്പം പ്രമുഖ പ്രവാസിസംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍...
ന്യൂഡല്‍ഹി: സംസ്ഥാനത്തെ മന്ത്രിമാര്‍ക്കു വിദേശത്തേക്കു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രളയത്തില്‍നിന്ന് കരകയറുന്നതിനു വിദേശ രാജ്യങ്ങളില്‍നിന്നടക്കം പണം സ്വരൂപിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനു തിരിച്ചടി നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ശന ഉപാധികളോടെ മുഖ്യമന്ത്രിക്കു മാത്രം ദുബായില്‍ പോകാനാണ് നിലവില്‍ അനുമതിയുള്ളത്.
അതേസമയം കേരളത്തിനുള്ള വിദേശവായ്പാ പരിധി...
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു കൂടുതല്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണു കൂടിക്കാഴ്ചയ്ക്കു സമയം നല്‍കിയിട്ടുള്ളത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെയും പിണറായി സന്ദര്‍ശിക്കും. തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹിക്കു പോകുന്ന മുഖ്യമന്ത്രി, ബുധനാഴ്ച...
പ്രളയ ദുരന്തത്തെ തുടര്‍ന്ന് തകര്‍ന്ന കേരളത്തിന് കൈത്താങ്ങാകാന്‍ സാമ്പത്തിക സഹായം നല്‍കാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കും. വിദേശ സര്‍ക്കാരുകള്‍ പരോക്ഷമായി പോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ നിലപാടെടുത്ത പശ്ചാത്തലത്തിലാണു മനംമാറ്റമെന്നു സൂചനയുണ്ട്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തായ്‌ലന്‍ഡ് കമ്പനികള്‍ കേരളത്തിനു ദുരിതാശ്വാസ സഹായം നല്‍കുന്ന...
മസ്‌കറ്റ്: പ്രളയ ദുരിതമനുഭവിക്കുന്ന കേരള ജനതയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് പ്രവാസി മലയാളിയും. നാല് സെന്റ് സ്ഥലം സംഭാവന നല്‍കിയാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി രാജീവ് മാതൃകയായത്. ഭാര്യ രേഖയ്ക്ക് കുടുംബ സ്വത്തായി ലഭിച്ച നാല് സെന്റ് സ്ഥലമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. കാബൂറയിലെ...
തിരുവനന്തപുരം: ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കില്ലെന്ന് നിലപാടെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരായ നടപടി റദ്ദാക്കി. ഉദ്യോഗസ്ഥന്‍ അനില്‍രാജിന്റെ സ്ഥലംമാറ്റം വിവാദമായതിനെ തുടര്‍ന്നാണ് ഉത്തരവ് റദ്ദാക്കിയത്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവിറക്കിയ സെക്രട്ടറിയേറ്റിലെ ധനവകുപ്പിലെ ഫണ്ട്‌സ് വിഭാഗത്തിലെ സെക്ഷന്‍...