Tag: experience

മൊത്തത്തില്‍ അവതാളത്തില്‍ പൊയ്ക്കൊണ്ടിരുന്ന എന്നെ താളത്തില്‍ ജീവിക്കാന്‍ പഠിപ്പിച്ചത് അദ്ദേഹമാണ്!!! മനസുതുറന്ന് ദിലീപ്

അഭിനയ ലോകത്ത് നിന്ന് സംവിധായക വേഷത്തിലേക്ക് ചുവട് വെയ്ക്കുകയാണ് നടന്‍ ഹരിശ്രീ അശോകന്‍. അദ്ദേഹം സംവിധാനം ചെയ്യുന്ന ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി എന്ന ആദ്യ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങില്‍ ദിലീപ് അടക്കമുള്ള നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. ജീവിതത്തില്‍ കടപ്പാടുള്ള...

അവന്റെ വലിയ മോഹത്തിനൊപ്പം തോള്‍ ചേര്‍ന്നതില്‍ വലിയ സന്തോഷം; ലൂസിഫറിന്റെ വിശേഷം പങ്കുവെച്ച് ഇന്ദ്രജിത്ത്

അനുജന്റെ സംവിധാനത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്ന അനുഭവം പങ്കുവെച്ച് ഇന്ദ്രജിത്ത്. പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറില്‍ ഇന്ദ്രജിത്തും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. അവന്റെ വലിയ മോഹത്തിനൊപ്പം തോള്‍ ചേര്‍ന്നതിന്റെ വലിയ സന്തോഷമുണ്ടെന്ന് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ നടന്‍...

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹീറോ വാപ്പ; എന്നെ ഞാനാക്കിയതിന് പിന്നില്‍ അദ്ദേഹത്തിന്റെ സ്‌നേഹവും പ്രോത്സാഹനവുമാണെന്ന് മമ്മൂട്ടി

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹീറോ വാപ്പയായിരുന്നുവെന്ന് മമ്മൂട്ടി. തന്നെ ഇന്ന് മറ്റുള്ളവര്‍ ഇത്രയും ബഹുമാനിക്കുന്ന ഒരു പദവിയില്‍ എത്തിച്ചതിന് പിന്നില്‍ അദ്ദേഹത്തിന്റെ സ്നേഹവും പ്രോത്സാഹനവും പരിശ്രമവും ഉണ്ടെന്ന് മമ്മൂട്ടി വ്യക്തമാക്കി. 'പിതാവുള്ളപ്പോള്‍ മാത്രമാണ് മകനാകുന്നത്. പിതാവ് നഷ്ടമായാല്‍ പിന്നെ മകനല്ല നമ്മള്‍ പിതാവാണ്....

‘സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ; പപ്പടം വില്‍ക്കാന്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥ ;’ അപേക്ഷയുമായി ‘പപ്പട’ മുത്തശ്ശി

തിരുവനന്തപുരം: ചാല മാര്‍ക്കറ്റില്‍ പൊരി വെയിലത്ത് പപ്പട വില്‍പ്പന നടത്തുന്ന 'പപ്പട' മുത്തശ്ശിയെ വളരെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. '25 പപ്പടം ഇരുപത് രൂപ' എന്ന് ഉച്ചത്തില്‍ വിളിച്ചിട്ടും ആരും നോക്കാതെ പോകുന്ന വസുമതിയമ്മയുടെ വീഡിയോ വൈറലായതോടെ അമ്മൂമ്മ സോഷ്യല്‍ മീഡിയയില്‍ താരമായി....

ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ മുരളി കാത്തിരിപ്പുണ്ടായിരുന്നു.. എന്നെ കണ്ടതും മേശയില്‍ കൈതാങ്ങി നിന്ന് കരഞ്ഞു; ഓര്‍മകള്‍ പങ്കുവെച്ച് മോഹന്‍ലാല്‍

നടന്‍ മുരളിയുടെ ഓര്‍മകളുമായി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. തന്റെ പല കഥാപാത്രങ്ങളും പൂര്‍ണതയിലെത്തിയതില്‍ മുരളി, തിലകന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ക്കൊക്കെ ഒഴിച്ചുകൂടാനാകാത്ത പങ്കാണുള്ളതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അത്തരത്തില്‍ മുരളിക്കൊപ്പമുണ്ടായിരുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. 'പഞ്ചാഗ്നി'യുടെ സൈറ്റില്‍ വച്ചാണ് മുരളിയുമായി പരിചയപ്പെടുന്നതെന്ന് മോഹന്‍ലാല്‍...

കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും റോള്‍ മോഡലുകളൊന്നുമല്ല; കായംകുളം കൊച്ചുണ്ണിയുടെ പിന്നാമ്പുറ കഥകള്‍

കായംകുളം കൊച്ചുണ്ണിയുടെ പിറവിയെ കുറിച്ച് മനസ് തുറന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. 150 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന കൊച്ചുണ്ണിയുടെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ എഴുതപ്പെട്ട രേഖയായി കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഇന്ത്യയുടെ ആദ്യ...

ആ രണ്ടു ദിവസങ്ങളിലാണ് ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിച്ചത്

എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്ന താരമാണ് നാദിയ മൊയ്തു. എന്നാല്‍ ഇടയ്ക്ക് വച്ച് മലയാള സിനിമയില്‍ നിന്നു താരം അപ്രത്യക്ഷയായി. ഇപ്പോള്‍ മോഹന്‍ലാല്‍ നായകനാകുന്ന നീരാളിയില്‍ നായികയായി എത്തിയിരിക്കുകയാണ് നടി. അഭിനയ ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിട്ടിട്ടില്ലെങ്കിലും ജീവിതത്തില്‍ തനിക്ക് തരണം...

വിജയരാഘവന്‍ വേണോ ദേവന്‍ വേണോ എന്നൊക്കെ തീരുമാനിക്കുന്നത് ഇവിടുത്തെ നായകന്മാരാണ്; അവരുടെ യെസ് ഇല്ലാതെ ഒന്നും പറ്റില്ലെന്ന് ദേവന്‍

വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ദേവന്‍. ഇടയ്ക്ക് മലയാള സിനിമകള്‍ ഉപേക്ഷിച്ച് തമിഴിലും തെലുങ്കിലും താരം സജീവമായിരുന്നു. അത്തരം സിനിമകള്‍ അഭിനയിച്ചത്, ഇവിടുത്തെ ചില സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് കൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദേവന്‍. നടന്‍ വിജയ രാഘവനൊപ്പം അനുഭവങ്ങള്‍...
Advertismentspot_img

Most Popular

G-8R01BE49R7