Tag: exam

സിബിഎസ്ഇ പരീക്ഷാ തിയതി ഫെബ്രുവരി രണ്ടിന് അറിയാം

ന്യൂഡല്‍ഹി: 2021ലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഫെബ്രുവരി രണ്ടിന് പ്രഖ്യാപിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുമായുള്ള വിര്‍ച്വല്‍ മീറ്റിംഗിനുശേഷം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാലാണ് ഇക്കാര്യം അറിയിച്ചത്. സിബിഎസ്ഇയുടെ എഴുത്തുപരീക്ഷകള്‍ക്ക് മെയ് നാലിന് തുടക്കമാകും. ജൂണ്‍ പത്തിന് എഴുത്തുപരീക്ഷകള്‍ അവസാനിക്കും. മാര്‍ച്ച് ഒന്നിനാണ്...

ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ; എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതൽ

എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. പത്ത്, പന്ത്രണ്ട്...

ജെഇഇ മെയിന്‍സ് പരീക്ഷ പകരക്കാരനെ ഉപയോഗിച്ച് എഴുതി; ഒന്നാം റാങ്കുകാരനും പിതാവും അറസ്റ്റില്‍

ഗുവാഹത്തി: ജെഇഇ മെയിന്‍സ് പരീക്ഷയില്‍ അസമിലെ ഒന്നാം റാങ്കുകാരനും പിതാവും മറ്റു മൂന്നുപേരും അറസ്റ്റില്‍. പ്രവേശന പരീക്ഷയില്‍ പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. എന്‍ട്രന്‍സ് പരീക്ഷയില്‍ 99.8% ആണ് ഇയാള്‍ നേടിയത്. ഇന്ത്യയിലെ പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലേക്കും ഐഐടികളിലേക്കുമുള്ള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്...

അഞ്ച് ആളുകളില്‍ കൂടുതല്‍ കൂടാന്‍ പാടില്ലെന്ന് സര്‍ക്കാര്‍; പക്ഷേ പരീക്ഷ നടത്തുമെന്ന് പിഎസ്‌സി

തിരുവനന്തപുരം: പരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം തന്നെ നടത്തുമെന്ന് വ്യക്തമാക്കി പിഎസ് സി. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യമാണെങ്കിലും പിഎസ് സി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. അതേസമയം പരീക്ഷകള്‍ക്ക് എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടം കൂടരുതെന്നും, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പിഎസ് സി ആവശ്യപ്പെട്ടിട്ടുണ്ട്....

സർവകലാശാലകൾക്ക് ഒന്നും രണ്ടും വർഷ ബിരുദ പരീക്ഷകൾ നടത്താൻ തടസമില്ല; സുപ്രിംകോടതി

സർവകലാശാലകൾക്ക് ഒന്നും രണ്ടും വർഷ ബിരുദ പരീക്ഷകൾ നടത്താൻ തടസമില്ലെന്ന് സുപ്രിംകോടതി. യുജിസി മാർഗനിർദേശത്തിൽ സർവകലാശാലകൾക്ക് വിവേചനാധികാരം നൽകിയിട്ടുണ്ട്. സർവകലാശാലകൾ തീരുമാനിച്ചാൽ പരീക്ഷ നടത്താൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. കൊവിഡ് സാഹചര്യത്തിൽ ഒന്നും, രണ്ടും വർഷ പരീക്ഷകൾ നടത്തരുതെന്ന ഹർജികൾ തള്ളിക്കൊണ്ടാണ് നിലപാട് വ്യക്തമാക്കിയത്. നേരത്തെ സർവകലാശാലകളിലെയും,...

അവസാന വര്‍ഷ- സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ നിര്‍ബന്ധമായും നടത്തണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍വകലാശാലകള്‍ അവസാന വര്‍ഷ/ സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ നിര്‍ബന്ധമായും നടത്തണമെന്ന് സുപ്രീംകോടതി. പരീക്ഷകള്‍ നടത്താനുള്ള തീയതി നീട്ടിനല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് യു.ജി.സിയോട് ആവശ്യപ്പെടാമെന്നും കോടതി വെള്ളിയാഴ്ച വ്യക്തമാക്കി. അവസാന വര്‍ഷ പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട യു.ജി.സി നിര്‍ദേശങ്ങള്‍ക്കെതിരെ വന്ന ഹര്‍ജികളില്‍ വിധി പ്രസ്താവിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ...

ഓണം, ക്രിസ്മസ് പരീക്ഷകൾ ഒഴിവാക്കും

കോവിഡിന്റെ പശ്ചാത്തലത്തിൽ ഓണപ്പരീക്ഷ ഇത്തവണ ഉണ്ടാകില്ല. ക്രിസ്മസ് പരീക്ഷയും നടത്തേണ്ടെന്ന ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതടക്കമുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് അക്കാദമിക കലണ്ടർ പുനഃക്രമീകരിക്കാൻ ശുപാർശ നൽകാൻ എസ്.സി.ഇ.ആർ.ടി. ഡയറക്ടറെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ പറഞ്ഞു. മാർച്ചിൽ അക്കാദമിക വർഷം അവസാനിപ്പിക്കുന്നതിനു പകരം...

നീറ്റ് പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാനാവില്ല

ന്യൂഡല്‍ഹി: ജെ.ഇ.ഇ.(മെയിന്‍) പരീക്ഷാ മാതൃകയില്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷയ്ക്ക് സെന്ററുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എല്‍....
Advertismentspot_img

Most Popular

G-8R01BE49R7