ജെഇഇ മെയിന്‍സ് പരീക്ഷ പകരക്കാരനെ ഉപയോഗിച്ച് എഴുതി; ഒന്നാം റാങ്കുകാരനും പിതാവും അറസ്റ്റില്‍

ഗുവാഹത്തി: ജെഇഇ മെയിന്‍സ് പരീക്ഷയില്‍ അസമിലെ ഒന്നാം റാങ്കുകാരനും പിതാവും മറ്റു മൂന്നുപേരും അറസ്റ്റില്‍. പ്രവേശന പരീക്ഷയില്‍ പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. എന്‍ട്രന്‍സ് പരീക്ഷയില്‍ 99.8% ആണ് ഇയാള്‍ നേടിയത്. ഇന്ത്യയിലെ പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലേക്കും ഐഐടികളിലേക്കുമുള്ള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.

നീല്‍ നക്ഷത്രദാസ്, പിതാവ് ഡോ. ജ്യോതിര്‍മയി ദാസ്, പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശര്‍മ, പ്രഞ്ജല്‍ കലിത, ഹീരുലാല്‍ പഥക് എന്നിവരാണ് അറസ്റ്റിലായത്.

പരീക്ഷയില്‍ കൃത്രിമം നടന്നുവെന്നതിന്റെ തെളിവായി ഫോണ്‍ കോള്‍ റെക്കോര്‍ഡിങ്ങും വാട്‌സാപ് ചാറ്റും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് മിത്രദേവ് ശര്‍മ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

Similar Articles

Comments

Advertismentspot_img

Most Popular