കൊച്ചി : കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍, എംജി സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നിട് അറിയിക്കും. ഇതിനിടെ,വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണെന്ന് കളക്ടര്‍ അറിയിച്ചു....
കൊച്ചി:നിപ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവെച്ച പി.എസ്.സി. പരീക്ഷകളുടെ പുതിയ തീയതി പ്രഖ്യാപിച്ചു. മെയ് 26ന് നടത്താനിരുന്ന വനിതാ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷകള്‍ ജൂലൈ 22നും ജൂണ്‍ ഒമ്പതിന് നടത്താനിരുന്ന കമ്പനി/ബോര്‍ഡ്/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് അഞ്ചിനും നടത്തും....
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്‌സി) പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകുന്നേരം നാല് മണിയോടെ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു.
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ രയലെ.ിശര.ശി, രയലെൃലൗെഹെേ.ിശര.ശി, ൃലൗെഹെേ.ിശര.ശി എന്നിവയിലും, ങശരൃീീെള...
ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ. പത്താംക്ലാസ്സിന്റെയും ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസ്സിന്റെയും പരീക്ഷാഫലങ്ങള്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. സി.ഐ.എസ്.ഇ.. വെബ്‌സൈറ്റിലൂടെയും എസ്.എം.എസ്സിലൂെടയും ഫലമറിയാം. എസ്.എം.എസ്സിലൂടെ ഫലമറിയാന്‍ ഐ.സി.എസ്.ഇ/ഐ.എസ്.സി. എന്നു ടൈപ്പ് ചെയ്ത് ഏഴക്ക പരീക്ഷാ കോഡ് അടിച്ച് 09248082883 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല്‍ മതി. ഈ...
പാലക്കാട്: ഞായറാഴ്ച നടന്ന അഖിലേന്ത്യ മെഡിക്കല്‍/ദന്തല്‍ പ്രവേശനപരീക്ഷ( നീറ്റ്)യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മെറ്റല്‍ ഹുക്കുള്ള അടിവസ്ത്രം അഴിച്ച് മാറ്റി പരീക്ഷ ഹാളില്‍ പ്രവേശിക്കേണ്ടി വന്ന വിദ്യാര്‍ഥിനിയാണ് നിരീക്ഷകനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പരീക്ഷ നടക്കുന്നതിനിടെ നിരീക്ഷകന്‍ അശ്ലീലകരമായ രീതിയില്‍ തുറിച്ചുനോക്കിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി....
തന്റെ അഭിനയശൈലികൊണ്ട് ആരാധകരുടെ മനംകവര്‍ന്ന നടിയാണ് ഗൗതമി നായര്‍. ദുല്‍ഖറിനൊപ്പം സെക്കന്‍ഡ് ഷോയിലും ഡയമണ്ട് നെക്ലേസില്‍ ഫഹദിനൊപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ഗൗതമി ചുരുങ്ങിയ വേഷങ്ങള്‍കൊണ്ടുതന്നെ മലയാളികളുടെ പ്രിയ താരമായി. വിവാഹത്തിനു ശേഷം സിനിമയില്‍നിന്ന് വിട്ടുനിന്ന ഗൗതമി നായരുടെ പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
സിനിമയ്ക്കുവേണ്ടി പഠനത്തിന്...
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി അദ്ധ്യാപക തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയ്ക്കു വന്ന ചോദ്യങ്ങളില്‍ ഭൂരിപക്ഷവും ഒരു സ്വകാര്യ ഏജൻസി പ്രസിദ്ധീകരിച്ച ഗൈഡില്‍ നിന്ന് പകര്‍ത്തിയതാണെന്ന് പരാതി. കഴിഞ്ഞ മാസം 26 നു നടന്ന പരീക്ഷയില്‍ നൂറില്‍ 46 ചോദ്യങ്ങളും ഗൈഡില്‍ നിന്നാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു....
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. രണ്ടു വിഭാഗങ്ങളിലുമായി 13.69 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സിക്കു 4,43,854 പേരും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറിക്ക് 9,25,580 പേരും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക് 1.45നുമാണ്...