തിരുവനന്തപുരം: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ഇന്ന് തുടങ്ങാനിരുന്ന എസ്എസ്എസ്എല്‍സി, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി മാതൃകാ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
കേരള സര്‍വകലാശാല...
പിഎസ്‌സി നടത്തുന്ന എല്ലാ തൊഴില്‍ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ പൂര്‍ണ്ണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളം കൂടി ഉള്‍പ്പെടുത്തിയോ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള ഭാഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മത്സര പരീക്ഷകള്‍ നടത്തിവരുന്നത്. സാങ്കേതിക വിഷയങ്ങളിലധിഷ്ഠിതമായ തസ്തികകളിലെ...
96 ആം വയസില്‍ 98 മാര്‍ക്കുമായി തുല്യതാപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനി അമ്മക്ക് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സാക്ഷരതാമിഷന്റെ സാക്ഷരത പരീക്ഷയിലാണ് ഹരിപ്പാടുകാരിയായ കാര്‍ത്ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. കാര്‍ത്ത്യായനി അമ്മക്കും മറ്റ് പഠിതാക്കള്‍ക്കും മുഖ്യമന്ത്രി എല്ലാ ആശംസകളും നേര്‍ന്നു.
തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങി ഓണപ്പരീക്ഷകള്‍. പ്രളയത്തെ തുടര്‍ന്ന് തുടര്‍ച്ചയായി ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇത്തവണ ഓണപ്പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനമായത്. എന്നാല്‍ പൊതു വിദ്യാലങ്ങളിലെ പരീക്ഷകള്‍ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ പത്ത് മുതല്‍ തുടങ്ങും.
പൊതുവിദ്യാലയങ്ങളിലെ ഒഴിവാക്കിയ ഓണപരീക്ഷ മറ്റേതെങ്കിലും രീതിയില്‍...
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിനാല്‍ ഇത്തവണ ഓണാഘോഷം താളം തെറ്റി, ഓണാവധി നേരത്തെയാക്കി. അങ്ങിനെ ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. പല സ്‌കൂളുകളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്നു. ഇതിനിടെ ഓണപ്പരീക്ഷ നടത്തേണ്ടെന്നാണ് പുതിയ തീരുമാനം. സ്‌കൂളുകള്‍ നേരത്തേ തീരുമാനിച്ചതു പോലെ 29നു തുറക്കുമെങ്കിലും വിപുലമായ ഓണപ്പരീക്ഷ...
പരീക്ഷയ്ക്ക് ഇനി 'ബൈഹാര്‍ട്ട് പഠിച്ച് പോയിട്ട് കാര്യമില്ല. സിബിഎസ്ഇ സിലബസ് പഠിക്കുന്ന വിദ്യാര്‍ഥികളുടെ പരീക്ഷാ രീതി യാണ് അടിമുടി മാറ്റത്തിന് ഒരുങ്ങുന്നത്. 10, 12 ക്ലാസുകളിലെ പരീക്ഷാ ചോദ്യപേപ്പറിലാണ് സമൂല മാറ്റങ്ങള്‍ക്ക് സിബിഎസ്ഇ തയാറാകുന്നത്. വൊക്കേഷനല്‍ പരീക്ഷകള്‍ ഫെബ്രുവരിയില്‍ നടത്തി പരീക്ഷാഫലം നേരത്തെ പ്രഖ്യാപിക്കുന്ന...