Tag: election

കേരളത്തില്‍ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി; പരസ്യപ്രചാരണം ഇന്ന് വൈകീട്ട് അവസാനിക്കും

തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ച വൈകീട്ട് ആറിന് അവസാനിക്കും. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇതിനുമുന്നോടിയായി രാവിലെ ആറിന് ബൂത്തുകളില്‍ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്‌പോള്‍ നടത്തി...

ഇന്ത്യയെ വീണ്ടെടുക്കണം; ഭയപ്പാടില്ലാതെ ഇഷ്ടഭക്ഷണം കഴിക്കാനും ഇണയെ തിരഞ്ഞെടുക്കാനും കഴിയണം; വോട്ട് ഇത്തവണ കോണ്‍ഗ്രസിന്; പി. സേതുലക്ഷ്മി

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവങ്ങള്‍ മാത്രം ശേഷിക്കേ തന്റെ വോട്ട് ആര്‍ക്കാണെന്ന വെളിപ്പെടുത്തി എഴുത്തുകാരി പി സേതുലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇന്ത്യ ഇനിയും നിലനില്‍ക്കണം, ഇന്ത്യയെ വീണ്ടും വീണ്ടെടുക്കണം എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ തന്നെ നയിക്കുന്ന വികാരം എന്ന് പറഞ്ഞുകൊണ്ടാണ് സേതുലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക്...

ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സിനിമയെടുത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; അപൂര്‍വ പ്രത്യേകതകളുമായി സ്ഥാനാര്‍ഥി പ്രവീണ്‍

ദേശീയശ്രദ്ധയാകര്‍ശിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നടനും സംവിധായകനുമായ പ്രവീണ്‍ കെ.പി.യും രംഗത്ത്. ദീര്‍ഘകാലം സിനിമയില്‍ അഭിനയിച്ച് രാഷ്ട്രീയത്തില്‍ എത്തിയ പലരുമുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ താന്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ടി മാത്രം സിനിമയെടുത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നുള്ള...

ബാലഗോപാലിന്റെ വിജയത്തിനായി ആയിരം ദീപങ്ങള്‍ തെളിയിച്ച് വനിതകള്‍

കൊല്ലം: വനിതകളുടെ നേതൃത്വത്തില്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ. എന്‍ ബാലഗോപാലിന്റെ വിജയത്തിനായി ആയിരം ദീപം തെളിയിച്ചു. കനത്ത മഴയെ അവഗണിച്ചാണ് ആയിരത്തിലധികം പേര്‍ എല്‍ ഡി എഫ് മങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം തേനി ദേശീയ...

ചാലക്കുടിയില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്നേറ്റം, യാക്കോബായ സഭയും കിഴക്കമ്പലം പഞ്ചായത്തും നിര്‍ണായകമാവും, അവസാനവട്ട അടിയൊഴുക്കുകള്‍ ഇന്നസെന്റിന് വന്‍ നേട്ടമുണ്ടാകുമെന്ന് വിലയിരുത്തല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനവട്ട റൗണ്ടിലേക്ക് നീങ്ങുമ്പോള്‍ ചാലക്കുടി മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വ്യക്തമായ മേല്‍ക്കൈ നേടിക്കഴിഞ്ഞു. സാമുദായിക സമവാക്യങ്ങളും മറ്റ് പ്രാദേശിക ഘടകങ്ങളും വലിയതോതില്‍ വോട്ട് വിഹിതം ഇന്നസെന്റിന് വര്‍ധിക്കുന്നതിന് കാരണമാകുമെന്നാണ് എല്‍ഡിഎഫ് ക്യാംപുകളിലെ വിലയിരുത്തല്‍. ഉറച്ച പാര്‍ട്ടി വോട്ടുകള്‍ക്കൊപ്പം അവസാന വട്ട...

ഗുരുതര പിഴവുകള്‍; രാഹുലിന്റെ നാമനിര്‍ദേശ പട്ടിക സൂഷ്മ പരിശോധന മാറ്റിവച്ചു

ലഖ്നൗ: എതിര്‍സ്ഥാനാര്‍ഥി തടസവാദം ഉന്നയിച്ചതിനാല്‍ അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു. ഏപ്രില്‍ 22-ലേക്കാണ് സൂക്ഷ്മപരിശോധന മാറ്റിവെച്ചതെന്ന് അമേഠി ലോക്സഭ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്നാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായ ധ്രുവ് ലാലിന്റെ ആരോപണം. ബ്രിട്ടന്‍ ആസ്ഥാനമായി...

രമ്യ ഹരിദാസിനെതിരായ പരാമര്‍ശം; വിജയരാഘവന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് നിയമോപദേശം

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സാണ് നിയമോപദേശം നല്‍കിയത്. വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്നും, കേസ് എടുക്കേണ്ടെന്നുമാണ് ഡിജിപി നല്‍കിയ ഉപദേശം. മലപ്പുറം...

തുഷാർ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് തകർത്തു, 15ഓളം പ്രവർത്തകർക്ക് പരിക്ക്

മലപ്പുറം: വയനാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് നേരെ മലപ്പുറം വണ്ടൂരിൽ വച്ച് രണ്ടു തവണ ആക്രമണം. ഇന്നലെ വൈകിട്ട് അഞ്ചിനും രാത്രി ഏഴരയ്ക്കുമായാണ് ആക്രമണം അരങ്ങേറിയത്. ...
Advertismentspot_img

Most Popular

G-8R01BE49R7