തൃശൂര്‍: ഭരത് ചന്ദ്രന്‍ ഐപിഎസിനോടും തന്നോടുമുള്ള ഇഷ്ടം വോട്ടായി മാറുമെന്ന് നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. നിഷ്പക്ഷ വോട്ടുകളിലാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.
കുറച്ച് സമയമേ പ്രചാരണത്തിന് ലഭിച്ചതെങ്കിലും തൃശൂരുകാരുടെ ഇഷ്ടം മനസിലാക്കാന്‍ സാധിച്ചു. ആ ഇഷ്ടം വീര്‍പ്പുമുട്ടിക്കുന്നതാണെന്നും സുരേഷ്...
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഒന്നരമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ പരിസമാപ്തിയായി. വൈകീട്ട് ആറ് മണിവരെയായിരുന്നു പരസ്യ പ്രചാരണത്തിന് അനുവദിച്ച സമയം. വലിയ ആവേശത്തോടെയാണ് എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും നേതാക്കളുമെല്ലാം കൊട്ടിക്കലാശത്തിന് അണി നിരന്നത്.
ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന...
കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രേമചന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി എതിര്‍ സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍. ഇടതുപക്ഷം ആരെയും ഒന്നുമാക്കി ചിത്രീകരിക്കുന്നില്ലെന്നും ജനങ്ങളാണ് ഓരോന്നും മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രേമചന്ദ്രന്‍ എല്‍ഡിഎഫില്‍ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ തിരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂര്‍ യുഡിഎഫിലേക്ക്...
ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റിനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ മമ്മൂട്ടിയും രംഗത്ത്. ഇന്നസെന്റിനു വേണ്ടി പെരുമ്പാവൂരില്‍ നടന്ന റോഡ് ഷോയിലും മമ്മൂട്ടി പങ്കെടുത്തതോടെ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയായി.
പെരുമ്പാവൂര്‍ വെങ്ങോലയില്‍ വച്ചു നടന്ന റോഡ് ഷോയില്‍ മമ്മൂട്ടി എത്തിയപ്പോള്‍ ഇന്‍ക്വിലാബ് സിന്ദാബാദ്...
ചാലക്കുടി മണ്ഡലത്തില്‍ പ്രചാരണത്തില്‍ വന്‍ മുന്നേറ്റം കാഴ്ചവയ്ക്കുന്ന ഇടതുപക്ഷത്തിന് ആശ്വാസമേകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പില്‍ യാക്കോബായ സഭയുടെ നിലപാട് യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന നിലപാടാണ് യാക്കോബായ സഭയുടെ പരമ മേലധ്യക്ഷനായ തോമസ് പ്രഥമന്‍ കാത്തോലിക്ക ബാവ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇരുപതു മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളില്‍ യാക്കോബായ...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുന്നത്. എന്നാല്‍, തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചെങ്കിലും അവധി നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
ദുഃഖവെള്ളിയും ഈസ്റ്ററും പ്രമാണിച്ച് തുടര്‍ച്ചയായ അവധിക്കിടയില്‍ തിരഞ്ഞെടുപ്പ് തലേന്നുമാത്രം പ്രവൃത്തിദിനമായാല്‍...