ചരിത്രത്തിലാദ്യമായി ശക്തമായ ത്രികോണ മല്‍സരത്തിനു ഇത്തവണ കോട്ടയം വേദിയാകും. സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍. വാസവനും ഏറ്റുമാനൂര്‍ മുന്‍ എം.എല്‍.എ.യും കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ തോമസ് ചാഴിക്കാടനും നേര്‍ക്കുനേര്‍ വരുന്നതോടെ തന്നെ കോട്ടയത്ത് മത്സരം പൊടിപൊടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒപ്പം എന്‍.ഡി.എ സ്ഥാനാര്‍ഥിയായി...
ബിജെപി സംസ്ഥാന നേതൃത്വം ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടിക കൈമാറിയെങ്കിലും കേന്ദ്ര നേതൃത്വം ഇന്ന് ഇത് പരിഗണിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി അടക്കമുള്ളവര്‍ മനോഹര്‍ പരീക്കറുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പനാജിയിലേക്ക് പോകുന്നതിനാലാണ് പട്ടിക പരിഗണിക്കാന്‍ ഇടയില്ലാത്തത്.
വൈകിട്ട് തിരിച്ചെത്തിയാലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി കേരളത്തിന്റെ പട്ടിക...
അനുനയനീക്കത്തിന് എത്തിയ രമേശ് ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് സീറ്റ് നിഷേധിക്കപ്പെട്ട എം പി കെ വി തോമസ്. 'എന്തിനാണീ നാടകം?', എന്നാണ് കെ വി തോമസ് ചെന്നിത്തലയോട് ചോദിച്ചത്. ഒരു ഓഫറും ഇങ്ങോട്ട് വയ്ക്കണ്ട എന്നും തോമസ് മാഷ് ക്ഷോഭിച്ചതായാണ് വിവരം.
ചില ഓഫറുകള്‍ മുന്നോട്ടുവച്ച്, അനുനയിപ്പിച്ച്...
വടകര: പൊള്ളുന്ന വേനല്‍ ചൂടിനെ പോലും അവഗണിച്ച് നിരവധി പേരാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തുന്നത്. സ്ഥാനാര്‍ത്ഥിക്ക് കെട്ടി വെക്കാനുള്ള തുക പേരാമ്പ്രയിലെ സുഭിക്ഷ ജീവനക്കാര്‍ നല്‍കി. പി ജയരാജന് ആവേശകരമായ വരവേല്‍പ്പാണ് ഓരോ കേന്ദ്രങ്ങളിലും ലഭിക്കുന്നത്. ചുട്ടുപൊട്ടുന്ന കൊടും ചൂടിനെ പോലും അവഗണിച്ച് പ്രിയ നേതാവിനെ...
കാഞ്ഞങ്ങാട്: രാജ്‌മോഹന്‍ ഉണ്ണിത്താനെ കാസര്‍കോട് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍. ജില്ലാ നേതൃത്വത്തിലെ പടലപ്പിണക്കമാണ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ നിന്നും സുബ്ബയ്യറൈയെ ഒഴിവാക്കാന്‍ കാരണമെന്നാണ് ആരോപിക്കുന്നത്.
ഉണ്ണിത്താന്റെ രംഗപ്രവേശനത്തില്‍ ഒരു വിഭാഗം രാജിഭീഷണി ഉയര്‍ത്തിയിരുന്നു. 18 പേര്‍ ഭാരവാഹിത്വം രാജി വയക്കുമെന്നാണ് ഡിസിസി സെക്രട്ടറി അഡ്വ....
ന്യൂഡല്‍ഹി: വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ ഒഴികെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. ഇവ ഒഴികെയുള്ള സീറ്റുകളുടെ സ്ഥാനാര്‍ഥികളുടെ പേര് ഉടന്‍ പ്രഖ്യാപിക്കും. ഈ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൂടുതല്‍ ചര്‍ച്ചകള്‍ ഉള്ളതിനാലാണ് ഈ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ ഇപ്പോള്‍...
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന കടുത്ത സമ്മര്‍ദ്ദത്തിനിടെ ഒരു കാരണവശാലും മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി. ആന്ധ്രയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിച്ചു എന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹം സംസ്ഥാനത്ത് തിരിച്ചെത്തിയത്. താന്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ലെന്നും തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്...
എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്. പഠിക്കുന്ന കാലംമുതല്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവന്ന ഒരു മനുഷ്യനാണ്. പക്ഷേ എനിക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികളോടും ബഹുമാനമുണ്ട്. ആലപ്പുഴയില്‍ മത്സരിക്കുന്ന ആരിഫ് മിടുക്കു തെളിയിച്ച എം.എല്‍.എയാണ്. അയാള്‍ നിയോജകമണ്ഡലത്തില്‍ ഒരു പിടി...