Tag: election 2019

പത്തനംതിട്ട കീറാമുട്ടി; സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതില്‍ ആര്‍എസ്എസിന് അതൃപ്തി

തിരുവനന്തപുരം: സീറ്റ് നിര്‍ണയം സംബന്ധിച്ച തര്‍ക്കം ഇതുവരെയും തീര്‍ക്കാനാവാതെ ബിജെപി നേതൃത്വം. തിരുവനന്തപുരത്ത് കുമ്മനം എന്നതൊഴികെ പട്ടികയില്‍ മറ്റൊരു പേര് പോലും പറയാന്‍ ഇതുവരെ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. പത്തനംതിട്ട, തൃശ്ശൂര്‍ സീറ്റുകളെച്ചൊല്ലിയുള്ള തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ല. താത്പര്യമുള്ള സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു...

വയനാട്ടില്‍ മത്സരിക്കുമോ എന്ന് ചോദിച്ച ചെന്നിത്തലയ്ക്ക് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി

ഉമ്മന്‍ചാണ്ടിയുടെ കടുംപിടിത്തം കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുകയും കോണ്‍ഗ്രസിന്റെ ഉള്ളിലെ അഭിപ്രായവിത്യാസം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയുമാണ്. ഉമ്മന്‍ചാണ്ടി ടി. സിദ്ദിക്കിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഉറച്ച നിലപാട് കൈക്കൊള്ളുമ്പോള്‍ ഐ ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റ് എന്നവാദമുയര്‍ത്തിയാണ് ചെന്നിത്തല എതിര്‍ക്കുന്നത്. പിന്നീട് നടത്തിയ ഒരു സൗഹൃദ സംഭാഷണത്തിനിടെ രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍...

ഉമ്മന്‍ചാണ്ടി കളി തുടങ്ങി; ചെന്നിത്തല ചര്‍ച്ച ബഹിഷ്‌കരിച്ച് ഡല്‍ഹിയില്‍നിന്ന് മടങ്ങി

ന്യൂഡല്‍ഹി: വയനാട് സീറ്റ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ടി. സിദ്ദിഖ് ഉറപ്പിച്ചതോടെ ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയിലേക്കു മാറി. സീറ്റ് നിര്‍ണയത്തില്‍ ഉമ്മന്‍ ചാണ്ടി ആധിപത്യം നേടിയതോടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചര്‍ച്ച ബഹിഷ്‌കരിച്ച് കേരളത്തിലേക്കു മടങ്ങി. അതേസമയം ഡല്‍ഹിയില്‍ തുടരുന്ന മുല്ലപ്പള്ളിക്കു മേല്‍ വടകരയില്‍...

വടകരയില്‍ കെ. പ്രവീണ്‍കുമാര്‍ സ്ഥാനാര്‍ഥി ? മത്സരിക്കില്ലെന്ന് ഉറച്ച് മുല്ലപ്പള്ളി

കണ്ണൂര്‍ : സിറ്റിംഗ് എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാദാപുരത്ത് മത്സരിച്ച കെ പ്രവീണ്‍കുമാര്‍ വടകരയില്‍ പി ജയരാജന് എതിരാളിയായേക്കും. വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരെന്ന ആകാംഷ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ കെ പ്രവീണ്‍കുമാറിന്റെ പേരാണ് ഏറ്റവും...

ജയരാജനെയും തരൂരിനെയും ജയിപ്പിക്കാന്‍ കേരളത്തില്‍ ‘കോ-മ’ സഖ്യമെന്ന് ബിജെപി

കോഴിക്കോട്: കേരളത്തില്‍ കോണ്‍ഗ്രസ്സ് മാര്‍ക്‌സിസ്റ്റ് സഖ്യമാണെന്ന് ബിജെപി. വടകരയില്‍ ദുര്‍ബ്ബലനായ പ്രവീണ്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കി ജയരാജനെയും ശശി തരൂരിനെയും ജയിപ്പിക്കുക എന്ന പുതിയ 'കോമ' തന്ത്രത്തിന് അണിയറയില്‍ ധാരണയായതായി ബിജെപി ആരോപിച്ചു. കുമ്മനത്തെ തോല്‍പ്പിക്കുക എന്നത് കോണ്‍ഗ്രസ്സ് -സി.പി.എം അജണ്ടയാണ്. ഏറ്റവും ഒടുവിലെ ചാനല്‍ സര്‍വ്വേയിലും...

ശബരിമല വിഷയം എല്‍ഡിഎഫിന് തിരിച്ചടിയാകും; ബിജെപി അക്കൗണ്ട് തുറക്കും; യുഡിഎഫിന് 16 സീറ്റെന്ന് ടൈംസ് നൗ സര്‍വേ

കേരളത്തില്‍ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ വിഎംആര്‍ പോള്‍ ട്രാക്കര്‍. ശബരിമല വിധിയും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും യുഡിഎഫിന് നേട്ടമാകുമെന്നും മികച്ച വിജയം നേടുമെന്നും പോള്‍ ട്രാക്കര്‍ പ്രവചിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുന്‍പും ശേഷവും വോട്ടര്‍മാരുടെ ഇടയില്‍ നടത്തിയ...

തൃശൂരില്‍ തുഷാര്‍ തന്നെ; അഞ്ച് സീറ്റുകളില്‍ ബിഡിജെഎസ്; എന്‍ഡിഎ പട്ടിക നാളെ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കും. നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തൃശൂരടക്കം ബിഡിജെഎസിന് അഞ്ചു സീറ്റുകള്‍ നല്‍കാനാണ് തീരുമാനം. തൃശൂര്‍, വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നിവയാണ് എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസിന് നല്‍കിയിരിക്കുന്നത്. കോട്ടയം സീറ്റ് കേരള...

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, ആലപ്പുഴയില്‍ ഷാനിമോള്‍; വയനാടിനു വേണ്ടി പിടിവലി; തീരുമാനമാകാതെ വടകരയും

ന്യൂഡല്‍ഹി: രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ കൂടി തീരുമാനമായാല്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കാനാകും. തീരുമാനമാകാനുള്ള നാല് സീറ്റുകളില്‍ രണ്ട് സീറ്റുകളില്‍ ഏറക്കുറേ ധാരണയായി. അവസാന നിമിഷം ഇനി അഴിച്ചുപണിയുണ്ടായില്ലെങ്കില്‍ ആറ്റിങ്ങലില്‍ കോന്നി എംഎല്‍എ അടൂര്‍ പ്രകാശും ആലപ്പുഴയില്‍ എഐസിസി...
Advertismentspot_img

Most Popular

G-8R01BE49R7