ന്യൂഡല്‍ഹി: വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ ഒഴികെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. ഇവ ഒഴികെയുള്ള സീറ്റുകളുടെ സ്ഥാനാര്‍ഥികളുടെ പേര് ഉടന്‍ പ്രഖ്യാപിക്കും. ഈ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൂടുതല്‍ ചര്‍ച്ചകള്‍ ഉള്ളതിനാലാണ് ഈ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ ഇപ്പോള്‍ പ്രഖ്യപിക്കാത്തതെന്നും നേതാക്കള്‍ വ്യക്തമാക്കി. ഈ സീറ്റുകളില്‍ തര്‍ക്കം ഉള്ളതിനാല്‍ ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം അന്തിമ തീരുമാനം എടുക്കാനാണ് ഹൈക്കമാന്റ് തീരുമാനം.ആന്ധ്രയിലായതിനാല്‍ ഉമ്മന്‍ചാണ്ടി ഇന്നത്തെ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല.
കാസര്‍ഗോഡ്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കണ്ണൂര്‍: കെ.സുധാകരന്‍
കോഴിക്കോട്: എം.കെ രാഘവന്‍
ആലത്തൂര്‍: രമ്യ ഹരിദാസ്
പാലക്കാട്; വി.കെ ശ്രീകണ്ഠന്‍
തൃശൂര്‍: ടി.എന്‍ പ്രതാപന്‍
ചാലക്കുടി: ബെന്നി ബെഹനാന്‍
മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം: ശശി തരൂര്‍
ഇടുക്കി: ഡീന്‍ കുര്യാക്കോസ്
എറണാകുളം; ഹൈബി ഈഡന്‍
പത്തനംതിട്ട: ആന്റോ ആന്റണി