Tag: dgp

പോലീസിലെ അടിമപ്പണി, പരാതി വ്യാജമെങ്കില്‍ എഡിജിപിയുടെ മകള്‍ക്കെതിരേ ക്രിമിനല്‍ നടപടിയെന്നു ഡിജിപി

തിരുവനന്തപുരം: പോലീസിലെ അടിമപ്പണിയില്‍ കര്‍ശനനടപടിയെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. ക്യാന്പ് ഫോളോവേഴ്‌സിനെ ക്യാന്പ് ഓഫീസില്‍ ജോലിക്കു നിര്‍ത്തുന്നതിന് അനുവാദമുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലിക്കു നിര്‍ത്താന്‍ പാടില്ലെന്നും ഡിജിപി വ്യക്തമാക്കി. മറിച്ച് സംഭവിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് ഡ്രൈവര്‍ക്കെതിരായ എഡിജിപിയുടെ മകളുടെ...

തീയേറ്ററിലെ പീഡനം: വീഴ്ച സംഭവിച്ചത് എസ്.ഐയ്ക്ക് മാത്രം; ഉയര്‍ന്ന ഉദ്യോഗസ്ഥർക്ക് അനുകൂലമായി എസ്.പിയുടെ റിപ്പോര്‍ട്ട്

മലപ്പുറം: എടപ്പാളില്‍ തീയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വീഴ്ച സംഭവിച്ചത് എസ്ഐക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് എസ്പി ഡിജിപിക്ക് കൈമാറി. ചങ്ങരംകുളം എസ്ഐ കെ.ജി.ബേബി ഒഴികെയുള്ളവര്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തല്‍. പരാതി ലഭിച്ചിട്ടും എസ്ഐ കേസെടുത്തില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തില്ലെന്നാണ്...

പോലീസിലെ മോശം സ്വഭാവക്കാരെ പിരിച്ചുവിടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: പോലീസിലെ കുറച്ചുപേരുടെ മോശം പെരുമാറ്റം കാരണം സേനയ്ക്കാകെ കളങ്കമുണ്ടാക്കുന്നു. മോശം സ്വഭാവക്കാരെ പിരിച്ചുവിടണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രതികള്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിജിപി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മോശമായി പെരുമാറുന്ന പോലീസുകാരെ...

പൊതുജനങ്ങളെ സാര്‍ എന്ന് വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ ചെറുതാകില്ല; മര്യാദയ്ക്ക് സംസാരിക്കാന്‍ കഴിയില്ലെങ്കില്‍ മിണ്ടരുതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: മര്യാദയ്ക്ക് സംസാരിക്കാന്‍ കഴിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ മിണ്ടാതിരിക്കണമെന്നാണ് തന്റെ ഉപദേശമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പൊതുജനങ്ങളെ സാര്‍ എന്ന് വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ ചെറുതാകില്ലെന്നും ഡിജിപി പറഞ്ഞു. പോലീസുമായി ബന്ധപ്പെടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഡിജിപിയുടെ പ്രസ്താവന. 'ഞാന്‍ സീനിയര്‍ ഓഫീസര്‍മാരോട് തമാശയ്ക്ക് പറയാറുണ്ട്. നിങ്ങള്‍ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്....

വരാപ്പുഴ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കും; അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്ന് ഡി.ജി.പി

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ട. എല്ലാ വശവും വിശദമായി പരിശോധിക്കുമെന്നും ബെഹ്റ പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റ ശ്രീജിത്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ്...

ജേക്കബ് തോമസ് ബിനാമി ഇടപാടുകാരന്‍: രൂക്ഷ വിമര്‍ശനവുമായി കോടതി

കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോടതി. ജേക്കബ് തോമസ് ബിനാമി ഇടപാടുകാരനെന്ന് കോടതി. തമിഴ്‌നാട്ടില്‍ വാങ്ങിയ ഭൂസ്വത്തുക്കള്‍ ആസ്തി വിവരങ്ങളില്‍ ചേര്‍ക്കാതെ മറച്ചുവച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം. എന്നാല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര...

ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണത്തില്‍ നിന്നും ചീഫ് സെക്രട്ടറിയെ മാറ്റി; അന്വേഷണ ചുമതല ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക്

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണത്തില്‍ നിന്നും ചീഫ് സെക്രട്ടറിയെ മാറ്റി. അഡീഷണല്‍ ചീഫ് സെക്രട്ടറി അടക്കം രണ്ടംഗ അന്വേഷണ സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഓഖി ദുരന്തത്തിലെ ദുരിതാശ്വാസ നടപടികളെ സമൂഹമാധ്യമങ്ങളിലൂടെയും പൊതുവേദിയിലും പരിഹസിച്ചതിനാല്‍ ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി എടുക്കണമെന്നു നിലപാടിലാണ് സര്‍ക്കാര്‍. സംസ്ഥാന...

ഷുഹൈബ് വധക്കേസില്‍ പിടിയിലായവര്‍ ഡമ്മി പ്രതികളല്ല, യഥാര്‍ഥ പ്രതികളെന്ന് ഉത്തരമേഖല ഡിജിപി, പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകര്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളെന്നു പൊലീസ്. കൃത്യം നടത്തിയവരാണു പിടിയിലായതെന്നും ഗൂഢാലോചന നടത്തിയവരെ കിട്ടാനുണ്ടെന്നും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ മാധ്യമങ്ങളോടു പറഞ്ഞു. അന്വേഷണത്തില്‍ രാഷ്ട്രീയ സമ്മര്‍ദമില്ലെന്നും ഡിജിപി വ്യക്തമാക്കി. 'മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍...
Advertismentspot_img

Most Popular

G-8R01BE49R7